Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 3:37 pm

Menu

Published on June 1, 2017 at 10:59 am

ശ്രീദേവി ആ വേഷം വേണ്ടെന്നുവെച്ചത് ഞങ്ങളുടെ ഭാഗ്യം; രാജമൗലി

ss-rajamouli-lucky-that-sridevi-rejected-the-role-of-sivagami-in-baahubali

ബാഹുബലിയിലെ ശിവഗാമിയുടെ വേഷം ബോളിവുഡ് നടി ശ്രീദേവി വേണ്ടെന്നുവെച്ചത് തങ്ങളുടെ ഭാഗ്യമാണെന്ന് സംവിധായകന്‍ രാജമൗലി. ശ്രീദേവിയുടെ ചില നിലപാടുകളില്‍ താന്‍ ആകുലപ്പെട്ടിരുന്നുവെന്നും രാജമൗലി തുറന്നുപറഞ്ഞു.

ഓപ്പണ്‍ ഹാര്‍ട്ട് എന്നൊരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രാജമൗലി ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ ഓഡിയന്‍സിനെ മുന്നില്‍ കണ്ടാണ് ശ്രീദേവിയെ ഈ റോളിലേക്ക് പരിഗണിക്കുന്നത്. അന്ന് രമ്യ കൃഷ്ണയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ താരമൂല്യം ശ്രീദേവിക്കായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ വേഷത്തിനായി ശ്രീദേവി വലിയൊരു തുകയാണ് പ്രതിഫലമായി ആദ്യം ചോദിച്ചത്. മാത്രമല്ല ഇതിന് പിന്നാലെ വേറെ പല നിബന്ധനകളും. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, ഷൂട്ടിങിനായി മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കൂടാതെ ബാഹുബലി ഹിന്ദി പതിപ്പിന്റെ ഷെയറും.

ശ്രീദേവിയുടെ ആഗ്രഹങ്ങള്‍ കേട്ട തങ്ങളുടെ ടീം ആകെ വിഷമത്തിലായെന്ന് പറയാം. അവരുടെ തീരുമാനങ്ങള്‍ അംഗീകരിച്ചാല്‍ നമ്മള്‍ പ്ലാന്‍ ചെയ്ത ബഡ്ജറ്റിനേക്കാള്‍ ബാഹുബലിയുടെ ചിലവ് കൂടും. അങ്ങനെയാണ് രമ്യ കൃഷ്ണനെ ഈ റോളിലേക്ക് പരിഗണിക്കുന്നത്. അവര്‍ ആ കഥാപാത്രത്തെ അതിഗംഭീരമാക്കി. ശ്രീദേവിയെ ഈ സിനിമയില്‍ നിന്ന് നീക്കാനുള്ള തീരുമാനം ഞങ്ങളുടെ ഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു, രാജമൗലി പറഞ്ഞു.

ബാഹുബലി സിനിമയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാല്‍ ഏത് താരത്തിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കുകയെന്ന ചോദ്യത്തിന് നാസറിന്റെ പേരാണ് രാജമൗലി ഉത്തരമായി പറഞ്ഞത്. ബിജലദേവ എന്ന കഥാപാത്രത്തെയാണ് നാസര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ബിജലദേവ എന്ന കഥാപാത്രത്തിന് വളരെ ചെറിയ രംഗങ്ങള്‍ മാത്രമേ സിനിമയിലൊള്ളൂ. മാത്രമല്ല മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയൊരു വേഷമാണത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയപ്രകടനത്താല്‍ ആ വേഷം വലുതായി മാറുകയായിരുന്നുവെന്നും രാജമൗലി പറയുന്നു.

ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന ആ രംഗം മനസ്സില്‍ കണ്ടതുപോലെ സിനിമയില്‍ കൊണ്ടുവരാന്‍ ആയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ രംഗത്തില്‍ സിനിമയില്‍ വന്നതില്‍ കൂടുതല്‍ ഷോട്ടുകള്‍ ചിത്രീകരിച്ചിരുന്നു. കാരണം അവര്‍ അത്രത്തോളം പരസ്പരം സ്‌നേഹിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 45 മിനിറ്റ് പിന്നിട്ട് പോയിരുന്നു. അതുകൊണ്ടാണ് ആ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നതെന്നും രാജമൗലി ചൂണ്ടിക്കാട്ടി.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News