Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കപ്പയ്ക്ക് വലിപ്പവും ഭാരവും കൂട്ടാന്‍ ഹോര്‍മോണ്‍ പുരട്ടുന്നത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. വന്‍തോതില്‍ കപ്പ കൃഷി ചെയ്യുന്ന തോട്ടങ്ങളിലാണ് ഇവ അരങ്ങേറുന്നത്.
കപ്പ സാമാന്യം വലിപ്പമെത്തുമ്പോള്‍ ചുവടു തുരന്ന് മണ്ണ് മാറ്റുകയും പേനാക്കത്തി ഉപയോഗിച്ച് കപ്പയുടെ തൊലിയില്‍ ചെറുതായി വരയിടുകയും ചെയ്യുന്നു. വരഞ്ഞിടത്ത് ഹോര്‍മോണ്‍ തേച്ചുപിടിപ്പിച്ച് മണ്ണിട്ടു മൂടുകയാണ് പതിവ്. ഏകദേശം 15 ദിവസം കഴിഞ്ഞാല്‍ ഇത് വിളവെടുക്കും. കപ്പയ്ക്ക് മൂന്നിരട്ടിയിലേറെ തൂക്കം കൂട്ടാന്‍ ഇതിലൂടെ കഴിയുമെന്നാണ് പറയുന്നത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ് ഈ ഹോര്‍മോണ്‍.

ഇത്തരം കപ്പ തൊണ്ടുകളയാന്‍ കഴുകിയെടുക്കുമ്പോള്‍ അതില്‍ വരഞ്ഞിട്ടിരിക്കുന്നത് വ്യക്തമായി കാണാനാകും. എന്നാല്‍, ഇക്കാര്യം അറിയാത്തവര്‍ക്ക് കപ്പ വിണ്ടുകീറിയതാണെന്നേ തോന്നിക്കൂ. കപ്പയുടെ വില പെട്ടെന്ന് ഇടിഞ്ഞതോടെയാണ് വലിയ തോതില്‍ കൃഷിയിറക്കിയവര്‍ ഈ രീതിയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
മഴ പിടിക്കുന്നതിനു മുന്‍പ് കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന കപ്പ ഇപ്പോള്‍ പത്തു രൂപയ്ക്ക് കിട്ടും. വേനല്‍ മഴയോടൊപ്പം വീശിയ കാറ്റ് വന്‍തോതില്‍ കപ്പകൃഷിക്ക് നാശം വിതയ്ക്കുകയും ചെയ്തിരുന്നു.
തൂക്കം കൂട്ടിയാലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നു വന്നതോടെയാണ് കര്‍ഷകര്‍ ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് കടന്നത്. ചക്കയുടെ സീസണായതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ കപ്പയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലേക്കും ഉപ്പേരി ഉണ്ടാക്കുന്നതിനുമാണ് കപ്പ കൂടുതല്‍ ആവശ്യമുള്ളത്.
Leave a Reply