Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:24 pm

Menu

Published on June 3, 2017 at 2:47 pm

ഗ്ലാമര്‍ വേഷത്തില്‍ പ്രധാനമന്ത്രിക്കു മുന്നില്‍; പ്രിയങ്കയ്ക്ക് പിന്തുണയുമായി സണ്ണി ലിയോണ്‍

sunny-leone-supports-priyanka-chopra-over-dress-issue

ജര്‍മ്മന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബെര്‍ലിനില്‍ കാണാനെത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണം നേരത്തെ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

മോഡിക്കു മുന്നില്‍ കാലുകള്‍ കാണിച്ചിരിക്കുന്ന പ്രിയങ്കയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ ഇതിനു പിന്നാലെ അമ്മയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് പ്രിയങ്ക വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രിയങ്കയെ പിന്തുണച്ച് നടി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയായി നമ്മള്‍ തിരഞ്ഞെടുത്തത് സമര്‍ത്ഥനായ ആളെയാണെന്നും അദ്ദേഹം കാര്യക്ഷമതയുള്ളവനും ബുദ്ധിമാനുമാണെന്നും സണ്ണി പറഞ്ഞു.

അദ്ദേഹത്തിന് പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ അവരോട് നേരിട്ട് പറയുമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല. ആളുകളാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത് ശരിയായ പ്രവണതയല്ലെന്നും നഅവര്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ നന്നായി ഇടപെടുന്ന ഒരാളാണ് പ്രിയങ്ക. ആളുകളോടും അങ്ങനെ തന്നെ. അവര്‍ ധരിക്കുന്ന വസ്ത്രം നോക്കിയല്ല അവരുടെ സ്വഭാവത്തെ വിലയിരുത്തേണ്ടതെന്നും സണ്ണി പറഞ്ഞു.

ബെര്‍ലിനില്‍ പുതിയ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രമോഷന് എത്തിയപ്പോഴാണ് നടി പ്രധാനമന്ത്രിയെ കാണാനിടയായത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ പ്രിയങ്ക ധരിച്ച വസ്ത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഒരു വലിയ നേതാവിനെ കാണുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നായിരുന്നു പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റുകള്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നിലാണ് നിങ്ങള്‍ ഇരിക്കുന്നതെന്നും കാലെങ്കിലും മറച്ച്വച്ച് ഇരുന്നുകൂടെ എന്നായിരുന്നു മറ്റുചിലരുടെ വിമര്‍ശനം.

പ്രധാനമന്ത്രിക്കു മുന്നില്‍ കുട്ടിയുടുപ്പ് ധരിച്ച് കാലിന്മേല്‍ കാലും കയറ്റിയിരുന്ന പ്രിയങ്കയ്ക്ക് മര്യാദ ഇല്ലെന്നും പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമായിരുന്നും വരെ കമന്റുകള്‍ വന്നു.

ഈ വിഷയത്തില്‍ ഇവര്‍ക്ക് മറുപടി പറയാന്‍ പ്രിയങ്ക എത്തിയതുമില്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലെ പുതിയ പോസ്റ്റ് വിമര്‍ശകര്‍ക്കുള്ള ചുട്ടമറുപടിയാണ്. അമ്മ മധു ചോപ്രയുമായി ഇരിക്കുന്നൊരു ചിത്രമാണ് പ്രിയങ്ക വിമര്‍ശകര്‍ക്ക് മറുപടിയായി പോസ്റ്റ് ചെയ്തത്. ‘ലെഗ്‌സ് ഫോര്‍ ഡെയ്‌സ്’ എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്‍കിയ അടിക്കുറിപ്പ്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News