Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 9:44 am

Menu

Published on June 6, 2017 at 3:14 pm

പാട്ട് കോപ്പിയടിക്കുന്നതില്‍ കുറ്റം സംഗീത സംവിധായകന്റേത് മാത്രമല്ലെന്ന് ബിജിബാല്‍

bijibal-on-tune-copying

പാട്ടിന്റെ ഈണങ്ങളുടെ മോഷണത്തില്‍ കുറ്റം സംഗീത സംവിധായകന്റേത് മാത്രമല്ലെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍.

ആളുകള്‍ക്ക് പലപ്പോഴും കേട്ടുശീലിച്ച ശൈലികളോടും അതിന് സമാനമായ ഈണങ്ങളോടുമാണ് ആഭിമുഖ്യം. ഇത് സ്വാഭാവികമായും സംഗീതത്തിലും പ്രതിഫലിക്കും ബിജിബാല്‍ ചൂണ്ടിക്കാട്ടി.

നിലവിലുള്ള സംഗീതം കേട്ട് മറ്റൊന്ന് ചെയ്യുക എന്നത് ഒരു സംഗീത സംവിധായകനെ സംബന്ധിച്ച് അപകടകരമായ സംഗതിയാണെന്ന് ബിജിബാല്‍ പറയുന്നു. സംവിധായകരും എഡിറ്റര്‍മാരുമൊക്കെ റഫറന്‍സ് മ്യൂസിക് തരാറുണ്ട്. നിലവിലുള്ള സംഗീതം കേട്ടുകേട്ട് പഴകിയവര്‍ക്ക് തികച്ചും പുതുമയുള്ള സംഗീതം ഒരിക്കലും ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലുള്ള സംഗീതത്തിന്റെ ആവര്‍ത്തനത്തിന് പ്രേക്ഷകനും ഒരുതരത്തില്‍ പങ്കാളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം പേരും ശീലമായിക്കഴിഞ്ഞേ ഒരുകാര്യത്തെ അംഗീകരിക്കുന്നുള്ളൂ. പ്രേക്ഷകന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന എന്തെങ്കിലുമൊന്നിനെ തൊട്ടുണര്‍ത്താന്‍ കഴിയുമ്പോഴാണ് സംഗീതം വിജയിക്കുന്നത്. നൊസ്റ്റാള്‍ജിയ എന്നൊക്കെ പറഞ്ഞ് നാം കൊണ്ടാടുന്നത് ഇതാണ്.

നിലവിലുള്ള സംഗീതത്തിന്റെ ഫ്ളേവര്‍ കൊണ്ടുവന്നാലേ അവര്‍ ഓക്കെ പറയൂ. അതുകൊണ്ട് ആവര്‍ത്തനം എന്നത് സംഗീത സംവിധായകന്റെ മാത്രം കുറ്റമാണെന്ന് പറയാനാവില്ലെന്ന് ബിജിബാല്‍ മാതൃഭൂമി ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

സിനിമ ഒരു വ്യാവസായികോല്‍പ്പന്നമാണ്. വ്യക്തിപരമായി ഇത് അംഗീകരിക്കുന്നില്ലെങ്കിലും ഒരു ഉല്‍പ്പന്നമെന്ന നിലയില്‍ വലിയ പ്രേക്ഷക സമൂഹത്തെ മുന്നില്‍ കാണുമ്പോള്‍ അവര്‍ക്ക് സിനിമയില്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളോട് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ അതിനായി സിനിമാരംഗത്തുള്ള എല്ലാവരും ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടിവരും. അതില്‍ സംഗീതസംവിധായകനും വരുന്നു എന്നേയുള്ളൂ, ബിജിബാല്‍ പറയുന്നു.

സംഗീത സംവിധായകന്‍ ചെയ്യുന്നത് ഒറിജിനല്‍ മ്യൂസിക് അല്ലെന്നും നിലവിലുള്ളതിന്റെ പുന:സൃഷ്ടിയാണ് നടക്കുന്നതെന്നുമാണ് ബിജിബാലിന്റെ അഭിപ്രായം. അതേസമയം, മറ്റൊരാള്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News