Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 5:15 pm

Menu

Published on June 17, 2017 at 11:35 am

കിടപ്പറ പങ്കിടാന്‍ തയ്യാറായില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി; റായ് ലക്ഷ്മി

rai-lakshmi-about-casting-couch

മുംബൈ: സിനിമാ രംഗത്തെ കാസ്റ്റിംങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി റായ് ലക്ഷ്മി. സിനിമയിലെ ഉന്നതരുടെ ആവശ്യത്തിന് വഴങ്ങി കിടക്ക പങ്കിടാന്‍ തയ്യാറായില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യമുണ്ടെന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച് നടക്കുന്നവരെ ചൂഷണം ചെയ്യുന്ന പ്രവണത ചില സിനിമാക്കാരിലുണ്ട്. നായികയാക്കണമെങ്കില്‍ കിടപ്പറ പങ്കിടണം എന്നതാണ് അവരുടെ ആവശ്യം. സമ്മതിച്ചില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി. ഇത്തരക്കാരാണ് സിനിമാ ലോകത്തിന് മൊത്തത്തില്‍ ചീത്തപ്പേരുണ്ടാക്കുന്നതെന്ന് റായ് ലക്ഷ്മി പറയുന്നു.

ഇങ്ങനെയുണ്ടാക്കുന്ന സിനിമകള്‍ക്ക് എന്ത് മൂല്യമാണ് അവകാശപ്പെടാനുള്ളതെന്ന് ചോദിച്ച അവര്‍ വ്യക്തിപരമായി തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

നേരത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വരലക്ഷ്മി, ചാര്‍മിള, പാര്‍വതി തുടങ്ങി നിരവധി നടിമാര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റായ് ലക്ഷ്മിയും ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ റായ് ലക്ഷ്മി ബോളിവുഡ് ചിത്രത്തില്‍ നായികയായെത്തുകയാണ്. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത അകിര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതാദ്യമായാണ് ബോളിവുഡില്‍ ഒരു മുഴുനീള വേഷം ചെയ്യുന്നത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത ജൂലി 2 ലാണ് ലക്ഷ്മി അഭിനയിച്ചത്. 2017 ഡിസംബറില്‍ ചിത്രം പുറത്തിറങ്ങും. ജൂലിയിലെ കഥാപാത്രത്തെക്കുറിച്ച് ലക്ഷ്മി പറയുന്നതിങ്ങനെ.

‘ജൂലിയിലേത് ഒരു ഗ്ലാമറസ് വേഷമാണ്. ബിക്കിനി ധരിച്ച് അഭിനയിക്കണമായിരുന്നു. തടിക്കുറയ്ക്കേണ്ടത് അത്യാവശ്യമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ മെലിഞ്ഞത്. ശ്രമം വെറുതെയായില്ല എന്ന് തോന്നുന്നു. ജൂലിയിലെ ചിത്രങ്ങള്‍ കണ്ട് എല്ലാവരും നല്ല അഭിപ്രായമാണ് ഇപ്പോള്‍ പറയുന്നത്.’

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News