Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ആള്‍ദൈവങ്ങളുടെയും വ്യാജ സന്യാസിമാരുടേയും കാലമാണിത്. ഇപ്പോഴിതാ തലസ്ഥാനത്ത് ഒരു പുതിയ ദൈവം കൂടി അവതരിച്ചിരിക്കുന്നു.
ഈ ദൈവത്തിന് ഒരു പ്രത്യേകതയുണ്ട്. ഗര്‍ഭിണികള്‍ക്ക് മാത്രമാണ് ഈ ദൈവത്തിന്റെ വരം ലഭിക്കുക. ഗര്‍ഭിണികള്‍ക്ക് സിസേറിയന് സുഖപ്രസവം എന്ന വരം നല്കാന് മാത്രമായി അവതരിച്ചതാണ് ഈ ദൈവം. ജാതിമതഭേദമന്യേയാണ് പുതിയ ദൈവത്തെ ആരാധിക്കാനായി വിശ്വാസികളെത്തുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. സംഗതി എന്തൊക്കെയാണെങ്കിലും ഈ ദൈവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസിലെ ‘അമ്മയും കുഞ്ഞും’ എന്ന പ്രതിമയാണ് ഈ പുതിയ ദൈവം. ഈ പ്രതിമയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന് ഒഴിവായി സുഖപ്രസവം ലഭിക്കുമത്രേ.

മുന്‍പ് ആരോ തുടങ്ങി വെച്ച ഈ ഏര്‍പ്പാട് ഇപ്പോള്‍ നിരവധി പേരാണ് പിന്തുടരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായ ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം ലഭിക്കാനായി അനേകം പേര് ഇവിടെ തിരി കത്തിക്കാനായി എത്തുന്നുണ്ട്.
ബിഗ് എഫ്.എമ്മിലെ റേഡിയോ ജോക്കിയായ കിടിലം ഫിറോസാണ് ഒരു ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ ഈ ദൈവത്തിന്റെ കഥ നാട്ടുകാരെ അറിയിച്ചത്. ആരാണ് ഈ ഏര്‍പ്പാട് തുടങ്ങിയത് എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇവിടെ തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കാറുണ്ടെന്ന് പ്രദേശത്തെ ചിലര്‍ വീഡിയോയില്‍ പറയുന്നു.
Leave a Reply