Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:44 pm

Menu

Published on June 20, 2017 at 1:42 pm

കോഴിയെ ഞാന്‍ എന്റെ സഹോദരിയായി പ്രഖ്യാപിച്ചു; അലന്‍സിയര്‍

actor-alencier-about-beef-ban

പശുവിനെ അമ്മയാക്കാമെങ്കില്‍ കോഴിയെ തനിക്ക് എന്റെ സഹോദരിയാക്കിക്കൂടേയെന്ന് നടന്‍ അലന്‍സിയര്‍. കോഴിയെ അങ്ങനെയിപ്പോള്‍ മതേതരവാദി ആക്കണ്ടെന്നും അലന്‍സിയര്‍ പറയുന്നു. കോഴിക്കു മാത്രം ആരും ചോദിക്കാനും പറയാനും ഇല്ലെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധന വിഷയത്തിനെതിരെയായിരുന്നു അലന്‍സിയറിന്റെ വാക്കുകള്‍. താനിപ്പോള്‍ അതുകൊണ്ട് കോഴി കഴിക്കാറില്ല. താന്‍ സ്‌കൂളില്‍ പണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമായിരുന്നു. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്‍മാരാണെന്ന്. എന്തു കള്ളത്തരമാണത്. അങ്ങനെയാണെങ്കില്‍ എനിക്കൊരു ഇന്ത്യക്കാരിയെ കല്യാണം കഴിക്കാനാകുമോ? എനിക്കു രണ്ടു പിള്ളേരുണ്ടാകുമോ? കള്ളമല്ലേ ആ പറയുന്നത്. ഇപ്പോള്‍ പറയുന്നു, പശു അമ്മയാണെന്ന്. എന്നാല്‍ പിന്നെ കോഴി സഹോദരിയാകട്ടേയെന്ന് ഞാനും വിചാരിച്ചു. എന്താ അതില്‍ തെറ്റുണ്ടോ, അലന്‍സിയര്‍ ചോദിച്ചു.

മനോരമ ഓണ്‍ലൈനിന് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബീഫിന് അമ്മയുടെ മുലപ്പാലിന്റെ രുചിയുണ്ട്. ബീഫ് കിട്ടിയാല്‍ കഴിക്കും. അതൊരു സമര്‍പ്പണമാണ്. അമ്മ നമുക്ക് ജീവിതം തരുന്നു. പശുവിന്റെ ജീവിതത്തിനും ഒരു ധര്‍മ്മമുണ്ട്. അതു ചെയ്യാന്‍ അതിനെ അനുവദിക്കുക. അതിന്റെ മാംസത്തിനു രുചിയുണ്ട് അതു മനുഷ്യന് ഭക്ഷിക്കാനും കഴിയുന്നതാണെങ്കില്‍ എന്തിനാണ് വിലക്കുന്നത്, അലന്‍സിയര്‍ ചോദിക്കുന്നു.

നിങ്ങള്‍ക്ക് പശു മാതാവ് ആയിരിക്കാം. എങ്കില്‍ നിങ്ങള്‍ കഴിക്കണ്ട. കഴിക്കുന്നവരെ എന്തിനാണു വിലക്കുന്നത്. മറ്റുള്ളവരോടു കഴിക്കരുതെന്ന് പറയാനുള്ള അവകാശമൊന്നും നിങ്ങള്‍ക്കില്ലെന്ന് മനസ്സിലാക്കുക. എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ്. പശു അല്ല. പാമ്പിനെ കഴിക്കുന്ന നാടുണ്ട് ലോകത്ത്. ജനങ്ങള്‍ക്ക് അരോചകമാകുന്ന നിയമങ്ങള്‍ കൊണ്ടുവരരുത്. ഫാഷിസത്തിന്റെ ലക്ഷണമാണത്. അതൊരു രോഗമാകും. രാജ്യത്തെ നശിപ്പിക്കുന്ന രോഗം, അലന്‍സിയര്‍ വ്യക്തമാക്കി.

കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബീഫ് കഴിക്കുന്നവരാണ്. ഗുജറാത്തിലെ നേതാക്കള്‍ ബീഫ് കയറ്റി അയയ്ക്കുന്നവരാണ്. എന്നിട്ട് നമ്മള്‍ കഴിക്കരുതെന്ന് പറയരുത്. അത് എവിടുത്തെ നിയമമാണെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News