Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 8:34 am

Menu

Published on June 21, 2017 at 12:59 pm

വില്‍പനയ്ക്കുവച്ച മത്സ്യത്തില്‍ മാരക കീടനാശിനി പ്രയോഗം; അന്വേഷണം തുടങ്ങി

pesticide-use-on-fish-video

തൊടുപുഴ: വില്‍പനയ്ക്കുവച്ച മത്സ്യത്തില്‍ വരുന്ന ഈച്ചകളെ അകറ്റാന്‍ കീടനാശിനി സ്‌പ്രേ ഉപയോഗിച്ചിതിനെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ അസി. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ എ. സതീഷ്‌കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം ജംക്ഷനിലെ സിഎംവി സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ച മല്‍സ്യത്തിലാണ് പാറ്റ, ഈച്ച മറ്റു പ്രാണികള്‍ എന്നിവയെ തുരത്താന്‍ ഉപയോഗിക്കുന്ന സ്‌പ്രേ അടിച്ചത്. കടയിലെ ജീവനക്കാരന്‍ കീടനാശിനി അടിക്കുന്ന ദ്യശ്യങ്ങള്‍ ആരോ പകര്‍ത്തി ഫേസ്ബുക്കിലിട്ടതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ മത്സ്യക്കട അടച്ചു.

മത്സ്യത്തിലേക്ക് കീടനാശിനി സ്‌പ്രേ ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അകലെ നിന്ന് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വണ്ണപ്പുറത്തെ കട പരിശോധിച്ചു. അടച്ചിട്ട കടയുടെ പൂട്ടു പൊളിച്ചാണു പരിശോധിച്ചത്. മത്സ്യത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.

അതേസമയം, മത്സ്യത്തില്‍ തളിച്ചത് ആയുര്‍വേദ തൈലമാണെന്നും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നാണ് ഇതു വാങ്ങിയതെന്നും കട നടത്തിപ്പുകാരന്‍ ഉമ്മര്‍ പറഞ്ഞു. ചിലര്‍ കരുതിക്കൂട്ടി അപമാനിക്കുകയാണെന്നും ആരോപണങ്ങള്‍ ശരിയല്ലെന്നും ഇയാള്‍ പറഞ്ഞു.
ന്മ ചെകിളയും തലയും ഉപയോഗിക്കരുത്.

ഈച്ചയെയും മറ്റു പ്രാണികളെയും അകറ്റാന്‍ ഉപയോഗിക്കുന്ന കീടനാശിനി മാരക വിഷമാണ്. ഇതു മനുഷ്യ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. പാകം ചെയ്യുന്നതിനു മുന്‍പു നന്നായി കഴുകി വൃത്തിയാക്കിയാലും വിഷാംശം പൂര്‍ണമായി നഷ്ടപ്പെടില്ലെന്നതാണ് വസ്തുത.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News