Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:13 am

Menu

Published on July 25, 2013 at 1:33 pm

ഒരു സൂപ്പര്‍ ഹിറ്റിനു ശേഷം വിജയും സിദ്ധിക്കും വീണ്ടും ഒന്നിക്കുന്നു

after-super-hit-vijay-and-sidiq-again-to-meet

ചെന്നൈ : മലയാളത്തിലെ ഹിറ്റുകളുടെ സംവിധായകനായ സിദ്ധിക്കും തമിഴിലെ സൂപ്പര്‍ താരം വിജയും വീണ്ടും ഒന്നിക്കുന്നു. കാവലന്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷമുള്ള സിദ്ധിക്കിനറെ അടുത്ത ഈ കാൽചുവടുകൾ മറ്റൊരു സൂപ്പര്‍ ഹിറ്റിലേക്കായിരിക്കുമെന്നാണ് പ്രതീക്ഷ. വേട്ടയാട് മന്നന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സാമന്ത നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരമായ അപര്‍ണ്ണാ നായര്‍ ഒരു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു . വിജയുടെ സഹോദരിയുടെ വേഷത്തിലാണ് അപര്‍ണ്ണാ നായര്‍ ചിത്രത്തില്‍ എത്തുക . സന്താനം , നാസര്‍ ,ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍ .ഭാരത്‌ ആറുമുഖം എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. തമിഴിലെ പ്രശസ്ത താരങ്ങളായ ജയ്,തമന്ന,ഓവിയ, ഹന്‍സിക, വിമല്‍,ദിവ്യ , നയന്‍‌താര തുടങ്ങിയവര്‍ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അഥിതിതാരമായി എത്തുന്നു എന്നും പറയപ്പെടുന്നു . കാര്‍ത്തിക് രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News