Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:16 pm

Menu

Published on July 6, 2017 at 2:15 pm

കിടക്ക പങ്കിടണമെന്ന് പറയുന്നത് പുരുഷന്‍, കുറ്റക്കാരി സ്ത്രീയും; ഇന്നസെന്റിനെ വിമര്‍ശിച്ച് റിമ

rima-kallingal-on-innocent-controversial-remark

കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് താരസംഘടന അമ്മയുടെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റ് പറഞ്ഞ പ്രസ്താവനകളെ പരോക്ഷമായി വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍.

വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്ന് റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സിനിമാക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നടികളാരും പരാതിപ്പെട്ടിട്ടില്ല. ആ കാലമൊക്കെ കഴിഞ്ഞുപോയി. ഇപ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമ പ്രവര്‍ത്തകരെ വിവരം അറിയിക്കും. എന്നാല്‍ അവര്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിട്ടെന്നു വരുമെന്നായിരുന്നു ഇന്നസെന്റിന്റെ വിവാദ പരാമര്‍ശം.

ഇന്നസെന്റിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഇന്നസെന്റിന്റെ പേരെടുത്ത് പറയാതെ റിമ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.

ജോലി അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനും എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാകുന്ന ഒരു സമൂഹ്യ വ്യവസ്ഥയുടെ ഭാഗമായാണ് നാം ജീവിക്കുന്നതെന്ന് റിമ പറയുന്നു. ഇതെല്ലാം മനസ്സിലാകുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല. എന്നാല്‍ ഈ ദുരവസ്ഥ ഒരു നാള്‍ മാറുക തന്നെ ചെയ്യുമെന്ന് റിമ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തൃശൂരിലെ സ്വന്തം വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇന്നസെന്റിന്റെ ഈ വിവാദ പ്രസ്താവന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News