Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 11:02 pm

Menu

Published on July 25, 2013 at 3:32 pm

കാസര്‍കോട് തീരത്ത് അടിഞ്ഞത് കണ്ടയ്നറുകൾ ഇലക്ട്രോണിക്സ് സാധനങ്ങളും

debris-from-container-vessel-lands-in-kasaragod

കാസര്‍കോട്; കാസര്‍കോട് തീരത്ത് അടിഞ്ഞ കണ്ടയ്നറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും ജൂണ്‍ 17ന് ഇന്ത്യന്‍മഹാസമുദ്രത്തില്‍ മുങ്ങിയ മിറ്റ് സുബി ഒഎസ്കെ ലൈന്‍സ് ചരക്ക് കപ്പലില്‍നിന്ന് നഷ്ടപ്പെട്ടതാണെന്ന് സംശയിക്കുന്നുണ്ട് .ദുബായിലേക്ക് പോകുന്ന കപ്പൽ മുംബൈ തീരത്തുനിന്ന് 310 നോട്ടിക്കല്‍ മൈല്‍ അകലെ ഗുജറാത്തിനും ഓമനുമിടയിലാണ് മുങ്ങിയത്. വാതക കണ്ടയ്നറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും സ്പോര്‍ട്സ് സാധനങ്ങളും അടങ്ങുന്ന രണ്ട് കാര്‍ഗോയാണ് നഷ്ടപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന മറ്റ് സാധനങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്തതായും കമ്പനി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്.നഷ്ടപ്പെട്ട കാര്‍ഗോയിലെ സാധനങ്ങള്‍ ഒഴുകി അറബിക്കടലില്‍ എത്തിയതാകാമെന്നാണ് കരുതുന്നത്. ഫ്രിഡ്ജ്, വിലപിടിപ്പുള്ള ഫുട്ബോള്‍, സ്പോര്‍ട്സ് ഷൂ, ഇലക്ട്രോണിക്സ് സാധനങ്ങള്‍ എന്നിവ നഷ്ടപ്പെട്ട സാധനങ്ങളുടെ കൂട്ടത്തിലുണ്ട്.ഇതുവരെ തീരത്ത് വന്നടിഞ്ഞ ഗ്യാസ് കണ്ടയ്നറുകള്‍ മാറ്റാൻ കഴിഞ്ഞിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News