Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2026 2:17 pm

Menu

Published on July 12, 2017 at 5:55 pm

അന്ന് കാവ്യ ജീവനൊടുക്കാന്‍ ശ്രമിച്ചു, മകനെ കൊല്ലാന്‍ ദിലീപ് കൊട്ടേഷന്‍ കൊടുത്തു; നിഷാലിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ സത്യമാകുന്നു?

kavya-madhavans-mother-in-law-telephone-conversation-2

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിന്റെ അറസ്റ്റ് പലര്‍ക്കും ഒരു ഞെട്ടലായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടാത്ത ചിലരുണ്ട്, അതില്‍ ചിലരാണ്‌ കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാലിന്റെ കുടുംബം.

2009ല്‍ ആയിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം. രണ്ടു മാസം മാത്രമാണ് കാവ്യ നിഷാലിനൊപ്പം താമസിച്ചത്. ആറുമാസം മാത്രം നീണ്ടു നിന്ന ദാമ്പത്യബന്ധം 2011 ല്‍ ഇരുവരും അവസാനിപ്പിച്ചിരുന്നു.

വിവാഹമോചനത്തിന് ശേഷം പുറത്ത് വന്ന നിഷാലിന്റെ അമ്മയും ഒരു ടെലിവിഷന്‍ അവതാരകനുമായുള്ള ഈ ഫോണ്‍ സംഭാഷണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതില്‍ ദിലീപിന്റെ കൊട്ടേഷന്‍ ബന്ധം സൂചിപ്പിക്കുന്നുണ്ട്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറയുന്നത്.

വിവാഹത്തിന് മൂന്ന് ദിവസത്തിന് മുന്‍പ് കാവ്യ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഈ സംഭാഷണത്തില്‍ പറയുന്നു. തനിക്ക് ഈ വിവാഹ ബന്ധത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് വിവാഹ ശേഷം വീട്ടിലെത്തിയപ്പോഴാണ് കാവ്യ പറഞ്ഞതെന്നും ഈ സംഭഷണത്തിലുണ്ട്.

വിവാഹ ബന്ധം തകരാന്‍ കാരണം ദിലീപ് ആണെന്നും അവരുടെ ബന്ധത്തിന് വ്യക്തമായ തെളിവുണ്ടെന്നും ശബ്ദസംഭാഷണത്തിലുണ്ട്. മാത്രമല്ല ദിലീപ് തന്റെ മകനെ കുറിച്ച് മോശം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ എഴുതാനും മകനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കുകയും ചെയ്തിരുന്നുവെന്നും നിഷാലിന്റെ അമ്മയുടേതെന്ന് പറയപ്പെടുന്ന ഈ ഫോണ്‍ സംഭാഷണത്തിലുണ്ട്.

ഇതിനിടെ ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യ എവിടെയെന്നും മകള്‍ മീനാക്ഷി എവിടെയെന്നുമുള്ള ചോദ്യങ്ങള്‍ സജീവമാണ്. കാവ്യയെ പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്ന വാര്‍ത്ത സജീവമായിരിക്കുന്നത് എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

കേസില്‍ സംശയ നിഴലിലുള്ള കാവ്യ ദിലീപിന്റെ ആലുവയിലെ വീട്ടിലോ വെണ്ണലയിലെ വില്ലയിലോ ഇല്ലെന്നാണ് സിനിമ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, കാവ്യ വിദേശത്തേക്ക് പോയെന്ന വാര്‍ത്തകള്‍ ഉയര്‍ന്നുണ്ടെങ്കിലും പൊലീസ് ഇത് തള്ളുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കാവ്യ മാധവന്റെ ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News