Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:45 am

Menu

Published on July 15, 2017 at 4:10 pm

സിനിമാജീവിതം തകര്‍ത്തത് ദിലീപ് ആണെന്ന് പറഞ്ഞിട്ടില്ല: രാജസേനന്‍

rajasenan-about-troll-and-dileep-issue

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെതിരെ രംഗത്തുവന്നവരില്‍ ഒരാളായിരുന്നു സംവിധായകന്‍ രാജസേനന്‍. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിനെതിരെ ട്രോളുകളും നിറഞ്ഞിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി രാജസേനന്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് ട്രോള്‍ ചെയ്യുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

രാജസേനന്‍ പറഞ്ഞത്…………

 

ട്രോളിങ് നല്ല കലയാണ്, നല്ല തലയുള്ള ആളുകളാണ് ഇതിന് പിന്നില്‍. എന്നാല്‍ കുറച്ച് ന്യായീകരണങ്ങളും ഇതിന് വേണം. ഒരാളെ കളിയാക്കാം, എന്നാല്‍ അത് ഉപദ്രവമായി മാറരുത്.

ദിലീപിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പല ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഞാന്‍ പറയാത്ത ചില കാര്യങ്ങള്‍വച്ചാണ് എന്നെ ട്രോളു ചെയ്യുന്നത്. അതിലൊന്ന് എന്റെ സിനിമാജീവിതം തകര്‍ത്തത് ദിലീപ് ആണെന്ന് ഞാന്‍ പറഞ്ഞതായി ട്രോള് വന്നിരുന്നു. അത് തെറ്റാണ്. എന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല.

ഒരു സിനിമ, ദിലീപിനെ നായകനാക്കി തീരുമാനിച്ച വലിയൊരു പ്രോജക്ട്. ഞാന്‍ പോലും അറിയാതെ ദിലീപ് അതില്‍ നിന്നും മാറി. അത് ദിലീപിനും എനിക്കും അറിയാം. ഉദയ്കൃഷ്ണ സിബി കെ. തോമസ്, ദിലീപ് എന്നിവര്‍ക്ക് എന്റെ കയ്യില്‍ നിന്നാണ് അഡ്വാന്‍സ് തുക നല്‍കിയത്. അല്ലാതെ എന്റെ സിനിമാജീവിതത്തില്‍ ദിലീപ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.

പിന്നെ അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. ഇപ്പോഴത്തെ ഫിലിം മേക്കിങിന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സിനിമയില്‍ ഇപ്പോള്‍ മുഴുവന്‍ നെഗറ്റീവ് കാര്യങ്ങളാണ്. എന്റെ സിനിമാജീവിതത്തില്‍ വലിയ ഇടവേള വരാന്‍ കാരണവും ഇതുകൊണ്ടാണ്. ഒരു നടന്റെ അടുത്ത് ചെല്ലുന്നു, അയാള് പറയുന്ന നായിക, ക്യാമറാമാന്‍, കഥ തിരുത്തിയെഴുതുക… ഈ പ്രവണത ശരിയല്ല, അതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല.

ഞാനും തിരക്കഥ ഉണ്ടാക്കി നല്ലൊരു നിര്‍മാതാവിനെ കാത്തിരിക്കുകയാണ്. അല്ലാതെ നടന്റെ പുറകെ പോകാന്‍ എന്നെകിട്ടില്ല. എന്റെ സുഹൃത്ത് ജയറാമിന് അത് നന്നായി അറിയാം.

ജയറാം പോലും ആ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തില്‍ നിന്നും അകന്നത്. ദിലീപ് എന്ന വളരെ കഴിവുള്ള നടന്‍ മലയാളസിനിമയില്‍ കൊണ്ടുവന്ന ഒരു രീതിയാണ് ഇത്. സംവിധായകന് ഒരു സ്ഥാനവുമില്ല, നിര്‍മ്മാതാവ് കറിവേപ്പിലയാണ്. ഇതൊക്കെയാണ് സത്യങ്ങള്‍.

എന്റെ ജീവിതം തകര്‍ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല, അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. എന്റെ സിനിമ മോശമായിട്ടുണ്ടെങ്കില്‍ അതിന് കാരണം ഞാന്‍ തന്നെയാണ്. ട്രോള് ചെയ്യുന്നവരോട് ഒരു വാക്ക്, കളിയാക്കാം, എന്നാല്‍ ഒരുപാട് നോവിക്കരുത്, രാജസേനന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News