Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിക്രം കുമാറിന്റെ സംവിധാനത്തില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തിലൂടെ സിനിമാ പ്രവേശത്തിനൊരുങ്ങുകയാണ് പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി.
മലയാളത്തിലൂടെ അഭിനയ രംഗത്തേക്കെത്തണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും പക്ഷെ നാഗാര്‍ജ്ജുനയെപ്പോലുള്ള ഒരാള്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്കു ‘നോ’ എന്നു പറയാനായില്ലെന്നും കല്യാണി പറഞ്ഞു.
കുട്ടിക്കാലം മുതല്‍ ജീവിതത്തില്‍ സിനിമയുണ്ടായിരുന്നുവെന്നും കല്ല്യാണി വ്യക്തമാക്കി. അച്ഛന്റെ സഹ സംവിധാകന്‍ അബി തനിക്കും അനുജന്‍ ചന്തുവിനും സഹോദരനായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അബി സിനിമകള്‍ കാണിക്കും. മിക്കപ്പോഴും ക്ലാസിക്കുകള്‍. അതേക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യും. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ താന്‍ സിനിമയുടെ ലോകത്തായിരുന്നുവെന്നും കല്യാണി ചൂണ്ടിക്കാട്ടി.

മോഹന്‍ലാലിന്റെ മകന്‍ പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ചും കല്യാണി പറഞ്ഞു. ലാലങ്കിളിന്റെ മകന്‍ അപ്പുച്ചേട്ടന്‍ ആണ് ഞങ്ങളുടെ ഫാമിലി സര്‍ക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടന്‍ ജീവിക്കുന്നതു കാണുമ്പോള്‍ അത്ഭുതമാണ്. ഒരു ടീ ഷര്‍ട്ടും ഒരു ജീന്‍സും ഒരു ചപ്പലും ഉണ്ടെങ്കില്‍ അപ്പുച്ചേട്ടനു സന്തോഷമായി ജീവിക്കാനാകും.
താനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്നു ചില മെസേജുകള്‍ വന്നു. അന്ന് അപ്പുച്ചേട്ടനും ഞങ്ങളും ചിരിച്ചതിനു കണക്കില്ല. കുട്ടിക്കാലും മുതല്‍ എന്റെ ചേട്ടനും ഫ്രണ്ടുമാണ് അപ്പുച്ചേട്ടന്‍. ഞങ്ങള്‍ ഒരു കുടുംബംതന്നെയാണ്. അന്നുതന്നെ അപ്പുച്ചേട്ടന്‍ ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടന്‍, കല്യാണി പറയുന്നു.
Leave a Reply