Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 1:54 pm

Menu

Published on July 17, 2017 at 5:59 pm

പള്‍സര്‍ സുനിയുടെ ആദ്യ കൊട്ടേഷനിരയായത് താനല്ല; വാര്‍ത്തകള്‍ നിഷേധിച്ച് ഭാമ

who-was-attacked-by-pulsor-suni-first-attempt-bhama

കോട്ടയം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കൊട്ടേഷന്‍ ആക്രമണത്തിനിരയായ ആദ്യ നടി താനാണെന്ന സൂചന നല്‍കുന്ന വാര്‍ത്ത നിഷേധിച്ച് നടി ഭാമ.

സിനിമാ മേഖലയില്‍ പള്‍സര്‍ സുനിയുടെ കൊട്ടേഷന് ഇരയായത് ലോഹിതദാസ് ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ നടിയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ നടി താനല്ലെന്നാണ് ഭാമ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയില്‍ എത്തുന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ ആക്രമണത്തിനിരയായ ആ നടി ഭാമയാണെന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഭാമ വാര്‍ത്ത നിഷേധിച്ചത്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കടക്കം സഹായം നല്‍കുന്ന നിര്‍മ്മാതാവിന് വേണ്ടി സുനി, നടിയെ ആക്രമിച്ചുവെന്നായിരുന്നു വാര്‍ത്ത.

നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പള്‍സര്‍ സുനി, നടിയെ ആക്രമിച്ചത്. ഈ സംഭവം അന്ന് പുറത്ത് വന്നിരുന്നില്ല. താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ അടക്കം ഇടപെട്ട് കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടി മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് തയ്യാറെടുക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News