Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 6:37 pm

Menu

Published on July 18, 2017 at 6:14 pm

ആ പ്രതിമ സിസേറിയന്‍ ഒഴിവാക്കി സുഖപ്രസവം നല്‍കില്ല; പ്രാര്‍ത്ഥിച്ച് ഉപദ്രവിക്കരുത്

ammayum-kunjum-statue-in-tvm-reality

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി പരിസരത്തെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നിലെ പ്രാര്‍ത്ഥയ്ക്കും മറ്റും വിരാമമിട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കി. ഈ പ്രതിമ ഒരു കോണ്‍ക്രീറ്റ് ശില്‍പം മാത്രമാണെന്നും ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളും അവരുടെ ബന്ധുക്കളും വഞ്ചിതരാകരുതെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ വിശദീകരിച്ചു പ്രതിമയ്ക്കു മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി തീര്‍ത്ത ശില്‍പത്തെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ജനങ്ങള്‍ അന്ധവിശ്വാസം തിരിച്ചറിയണമെന്നും പ്രിന്‍സിപ്പല്‍ തോമസ് മാത്യു വിശദീകരിച്ചു.

പ്രതിമയ്ക്കു മുന്‍പില്‍ മെഴുകുതിരി, വിളക്ക്, ചന്ദനത്തിരി എന്നിവ കത്തിക്കുന്നതും ആളുകള്‍ കൂടി തിരക്കുണ്ടാക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുമുണ്ട്. ഈ പ്രതിമയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവായി സുഖപ്രസവം നടക്കുമെന്നായിരുന്നു അന്ധവിശ്വാസം.

ഇതോടെ ദിനംപ്രതി ഒട്ടേറെപ്പേര്‍ ഇവിടയെത്തി പ്രാര്‍ത്ഥഥിക്കുന്നതു പതിവായിരുന്നു. ചന്ദനത്തിരിയും വിളക്കും മെഴുകുതിരിയുമൊക്കെ കൊളുത്തിയായിരുന്നു പ്രാര്‍ത്ഥന. ജാതി മതഭേദമെന്യേ അന്യജില്ലകളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ പ്രാര്‍ത്ഥിക്കാനെത്തിയിരുന്നു.

മുന്‍പ് ബിഗ് എഫ്.എമ്മിലെ റേഡിയോ ജോക്കിയായ കിടിലം ഫിറോസ് ഒരു ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

മെഡിക്കല്‍ കോളജിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ ആര്യനാട് രാജേന്ദ്രനാണു ഈ ശില്‍പം നിര്‍മ്മിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശരീരഭാഗങ്ങള്‍ വരച്ചു കൊടുക്കുന്ന കലാകാരന്‍ കൂടിയായിരുന്നു രാജേന്ദ്രന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News