Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 9:42 am

Menu

Published on July 21, 2017 at 11:05 am

അമ്മയായി സണ്ണി ലിയോണ്‍; സണ്ണി-ഡാനിയല്‍ കുടുംബത്തിലേക്ക് പുതിയ അതിഥി

sunny-leone-daniel-weber-adopt-baby-girl

മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന് ജീവിതത്തില്‍ ഇനി അമ്മയുടെ റോള്‍. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് കുട്ടിയെ ദത്തെടുത്തത്.

21മാസം പ്രായമായ കുട്ടിയ്ക്ക് നിഷ കൗര്‍ വെബര്‍ എന്നാണ് പേരിട്ടത്. നിഷയുടെ ചിത്രം കണ്ട നിമിഷം മുതല്‍ താന്‍ വളരെ എക്സൈറ്റഡായിരുന്നു. സന്തോഷവും ഒപ്പം മറ്റുപല വികാരങ്ങളും. ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയേ എടുത്തുള്ളൂ. സാധാരണയായി ആളുകള്‍ക്ക് ഒരുങ്ങാന്‍ ഒമ്പതുമാസം ലഭിക്കും, അമ്മയായതിനെക്കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ.

രേഖകളെല്ലാം ശരിയാക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു താനെന്ന് ഡാനിയല്‍ പ്രതികരിച്ചു. പക്ഷെ ഒടുക്കം വിളിവന്നപ്പോള്‍ ആ ബുദ്ധിമുട്ടൊന്നും ഒന്നുമല്ലാതായെന്നും അദ്ദേഹം പറയുന്നു. തങ്ങളല്ല നിഷയാണ് തങ്ങളെ തെരഞ്ഞെടുത്തതെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.

കുഞ്ഞിനായി രണ്ടുവര്‍ഷം മുമ്പാണ് തങ്ങള്‍ അപേക്ഷിച്ചത്. ഒരു അനാഥാലയത്തില്‍ പോയ സമയത്തായിരുന്നു അത്. അവിടെയുള്ളവരെല്ലാം മഹത്തായ കര്‍മ്മമാണ് ചെയ്യുന്നത്. അതില്‍ ചെറിയൊരു സഹായം ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു. തീര്‍ച്ചയായും അവരെയെല്ലാം സഹായിക്കാനുള്ള താല്‍പര്യമുണ്ടെന്നും പക്ഷേ അതിനുകഴിയില്ലല്ലോയെന്നും ഡാനിയല്‍ പറയുന്നു.

നിഷവരുമെന്ന് കരുതിയിരുന്നില്ലെന്നും അതിനാല്‍ ഒരുവര്‍ഷത്തേക്കുള്ള പ്ലാനൊക്കെ മുന്‍കൂറായി തയ്യാറാക്കിയിരുന്നു. എന്നാല്‍ നിഷയുടെ വരവോടെ അവള്‍ക്ക് അനുസരിച്ച് പ്ലാന്‍ തങ്ങള്‍ മാറ്റിയെടുത്തെന്നും ഡാനിയല്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News