Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 6:43 am

Menu

Published on July 21, 2017 at 4:39 pm

ലിങ്കിന്‍ പാര്‍ക്ക് ഗായകന്‍ ചെസ്റ്റെറിന്റെ ആത്മഹത്യ വിഷാദ രോഗം മൂലമെന്നു റിപ്പോര്‍ട്ട്

chester-bennigton-death

പ്രശസ്ത റോക്ക് ഗായകന്‍ ചെസ്റ്റര്‍ ബെന്നിങ്ടണിന്റെ മരണം വിശ്വസിക്കാനാകാതെ സംഗീത ലോകം. കഴിഞ്ഞ ദിവസമാണ് ലിങ്കിന്‍ പാര്‍ക്ക് ബാന്‍ഡിലെ മുഖ്യ ഗായകന്‍ ചെസ്റ്റെര്‍ ബെന്നിങ്ടണ്‍ ആത്മഹത്യ ചെയ്തത്. 41 വയസായിരുന്നു. കടുത്ത വിഷാദ രോഗമാണ് ബെന്നിങ്ടണിനെ മരണത്തിലേക്കു നയിച്ചതെന്നാണു കണ്ടെത്തല്‍.

ലൊസാഞ്ചലസിലെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ചെസ്റ്റെറിനെ കണ്ടെത്തുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിപ്പോയ ബെന്നിങ്ടണ്‍ കടുത്ത ജീവിത സാഹചര്യങ്ങളെയാണു നേരിട്ടത്. ഇതില്‍ നിന്നൊക്കെ മുക്തി നേടാന്‍ പലപ്പോഴും ചികിത്സകള്‍ക്ക് വരെ വിധേയനാകേണ്ടി വന്നിട്ടുണ്ട് ബെന്നിങ്ടണ്.

ലിങ്കിന്‍ പാര്‍ക്കിന്റെ ഏഴ് ആല്‍ബങ്ങളില്‍ പ്രധാന ഗായകനായിരുന്നു ബെന്നിങ്ടണ്‍. അവസാനമായി പുറത്തിറങ്ങിയ ഗാനം ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഒന്നാമതായിരുന്നു.

കുട്ടിയായിരുന്നപ്പോള്‍ നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. കലങ്ങി മറിഞ്ഞ ജീവിത സാഹചര്യങ്ങളെ നേരിട്ടു കൊണ്ടു തന്നെ സംഗീത രംഗത്ത് തന്റേതായ ഇടം നേടിയ ബെന്നിങ്ടണ്‍ തലമുറകളുടെ ആരാധനാപാത്രമായിരുന്നു. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ മരണം വിശ്വസിക്കാനാകുന്നില്ല സംഗീതജ്ഞര്‍ക്കും സംഗീത പ്രേമികള്‍ക്കും.

കോള്‍ഡേ പ്ലേ ഗായകന്‍ ക്രിസ് മാര്‍ട്ടിന്റെ ഉറ്റ ചങ്ങാതിയാണ് ചെസ്റ്റര്‍. രണ്ടു പ്രാവശ്യം വിവാഹം കഴിച്ച ചെസ്റ്ററിന് ആറു മക്കളുമുണ്ട്. റോക്ക് സംഗീതത്തിലൂടെ ലോകത്തെയാകെ ഇളക്കിമറിച്ച ചെസ്റ്ററിന്റെ ആല്‍ബങ്ങള്‍ 70 മില്യണിലധികം പ്രാവശ്യമാണു ലോകത്ത് വിറ്റഴിഞ്ഞത്. രണ്ടു പ്രാവശ്യം ഗ്രാമി പുരസ്‌കാരവും നേടിയിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തില്‍ റിലീസ് ചെയ്ത ‘വണ്‍ മോര്‍ ലൈറ്റ്’ എന്ന് സ്റ്റുഡിയോ ആല്‍ബമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ആല്‍ബം.

Loading...

Leave a Reply

Your email address will not be published.

More News