Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 3:18 pm

Menu

Published on July 24, 2017 at 12:52 pm

ആ ചോദ്യം കേട്ട ധനുഷ് അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി

dhanush-walks-out-of-tv-interview

ഹൈദരാബാദ്: ഒരു ചാനല്‍ അഭിമുഖത്തിനിടെ ലേപല്‍ മൈക്ക് വലിച്ചെറിഞ്ഞ് നടന്‍ ധനുഷ് ഇറങ്ങിപ്പോയി. ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ചോദ്യത്തിനോടുളള അതൃപ്തി പ്രകടമാക്കി നടന്‍ വേദി വിട്ടത്.

പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് ടിവി 9 ചാനലിന് അഭിമുഖം നല്‍കിയത്. ഗായിക സുചിത്ര കാര്‍ത്തിക് പുറത്തുവിട്ട ചിത്രങ്ങളെ കുറിച്ചുളള ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്.

സുചി ലീക്ക്സ് എന്ന പേരില്‍ സുചിത്ര ട്വിറ്ററിലൂടെ നേരത്തെ തമിഴ് സിനിമാ താരങ്ങളായ ധനൂഷ്, ഹന്‍സിക, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു.

സുചി ലീക്ക്സ് മൂലം കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായില്ലേ എന്ന് അഭിമുഖം നടത്തിയ യുവതി ചോദിച്ചപ്പോഴായിരുന്നു ധനുഷ് ചിരിച്ചുകൊണ്ട് ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്ന് പറഞ്ഞ് ലേപല്‍ വലിച്ചെറിഞ്ഞ് വേദി വിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News