Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 5:04 pm

Menu

Published on July 26, 2013 at 11:38 am

കൊച്ചിന്‍ ഹനീഫയുടെ മക്കള്‍ ഹരിശ്രീ കുറിക്കുന്നത് ഗീതാഞ്ജലി’യിൽ

cochin-haneefas-daughters-to-film-industries

മലയാളികളെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരുന്ന ഹാസ്യ താരം കൊച്ചിന്‍ ഹനീഫ ഈ ലോകത്തോട് വിടപറഞ്ഞിട്ട് നാളുകലെറെയായി. ഇപ്പോഴിതാ ആ ഹാസ്യ പ്രതിഭയുടെ മക്കൾ സിനിമാ ലോകത്തേക്ക് കാൽ വക്കുന്നു .മലയാള ചലച്ചിത്ര ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിൻറെ ‘ഗീതാഞ്ജലി’യിലൂടെയാണ് കൊച്ചിന്‍ ഹനീഫയുടെ മക്കളായ സഫാ, മാര്‍വ്വാ എന്നിവര്‍ സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പ്രശസ്ത കഥാപാത്രം ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാല്‍ വീണ്ടും അഭിനയിക്കുന്ന ‘ഗീതാഞ്ജലി’യിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ വേഷങ്ങളിലാകും രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിനികളായ സഫയും, മാര്‍വ്വയും സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുക.കൊച്ചിന്‍ ഹനീഫയുടെ അകാല വിയോഗത്തിന് ശേഷം ഏറെക്കാലമായി സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും അകന്നു കഴിയുകയായിരുന്ന കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസിലയെ സംബന്ധിച്ചിടത്തോളം മക്കളുടെ അഭിനയത്തിന് സാക്ഷിയാകുകയെന്നത് ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്.

Loading...

Leave a Reply

Your email address will not be published.

More News