Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ജ്യോതികൃഷ്ണ.
ദിലീപിനെതിരെ താന്‍ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും അദ്ദേഹത്തെക്കുറിച്ച് മോശമായി എവിടെയും സംസാരിച്ചിട്ടില്ലെന്നും ജ്യോതികൃഷ്ണ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ജ്യോതികൃഷ്ണയുടെ പ്രതികരണം.
ജ്യോതികൃഷ്ണയുടെ കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതല്‍ എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി, ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്‌നം അതിനെതിരെ ഞാന്‍ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബില്‍ വളരെ മോശമായി ഒരു വിഡിയോ വന്നിട്ടുണ്ട് എന്ന്.
ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തില്‍ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കല്‍പോലും അദ്ദേഹത്തെ മോശമായി ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി..
വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാന്‍ ആയി യൂട്യൂബില്‍ വിഡിയോ ഇടുന്ന അധഃപതിച്ച, മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു.. കഷ്ടം.. ഞാനും കണ്ടു ഞാന്‍ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബില്‍.. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്.
Leave a Reply