Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:11 am

Menu

Published on August 16, 2017 at 10:31 am

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം; ദിലീപിന്റെ അമ്മ

actor-dileep-mother-speaks-about-changing-investigation-officers

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സരോജം. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് ദിലീപിന്റെ അമ്മ ഈ കാര്യങ്ങൾ സൂചിപ്പിച്ചത്. ക്രൈംബ്രാഞ്ച് പോലുള്ള സത്യസന്ധമായ നിലയിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നും അവർ ആവശ്യപ്പെടുകയുണ്ടായി.

ചൊവ്വാഴ്ചയാണ് അവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കേസ് അന്വേഷിക്കുന്ന ഇപ്പോഴുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തമായ മുന്‍വിധികളുടേയും സ്ഥാപിത താല്പര്യങ്ങളോടെയുമാണ് മുന്നോട്ട് പോകുന്നത് എന്നാണു അമ്മയുടെ ആരോപണം. സത്യസന്ധമായ ഒരു അന്വേഷണമാണ് നടക്കുന്നതെങ്കിൽ ദിലീപിനെതിരെ യാതൊരു കുറ്റവും ചുമത്താൻ കഴിയുകയില്ല. നീതി പാലിച്ചുകൊണ്ടല്ലാതെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയാൽ അത് ഒരുക്കലും തീരാത്ത കളങ്കമാകുമെന്നും കെ.പി സരോജം മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ മറ്റു പ്രതികൾക്കെതിരെ നൽകിയ കുറ്റപത്രത്തിനു കടകവിരുദ്ധമാണ് അതിനു ശേഷം ദിലീപിനെതിരെ സമർപ്പിച്ച കുറ്റപത്രം. നിലവിൽ അന്വേഷണം നടത്തുന്നവരെ മാറ്റി നീതിയുക്തമായ നിഷ്പക്ഷമായി അന്വേഷണം നടത്തുന്നവരെ നിയമിച്ചില്ലെങ്കിൽ തന്റെ മകന് ഒരിക്കലും നീതി കിട്ടില്ല എന്നും സരോജം കത്തിൽ പറയുന്നു.

അതിനിടയിൽ കേസുമായി ബന്ധപ്പെട്ട മുഖ്യപ്രതി പൾസർ സുനിയെ ഇന്ന് പതിനൊന്നു മണിയോടെ കോടതിയിൽ ഹാജരാക്കും. കേസിന്റെ സുപ്രധാനമായ പല സംഭവവികാസങ്ങൾക്കും ഇന്ന് കോടതി സാക്ഷിയായേക്കാം. വേറെ ആരൊക്കെയാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത് എന്ന് തുടങ്ങി പലതും അറിയാൻ ഇന്ന് സുനിയുടെ വെളിപ്പെടുത്തലിനായി കേരളം കാത്തിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News