Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സംവിധാനം ചെയ്യുന്നത് വിനയനും. സിനിമാ മേഖലയിൽ നിന്നും വിലക്ക് നീങ്ങിയതിനു വിനയൻ ശേഷം ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന് പേരിട്ട ഈ ചിത്രം.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലൂടെയാണ് വിനയനും കലാഭവൻ മണിയും ഒരുമിക്കുന്നത്. പിന്നീട് കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചു. അതിലൂടെ കലാഭവൻ മാണി എന്ന നടനിലുപരി ചാലക്കുടിക്കാരുടെ സ്വന്തം കലാകാരനായ മണി എന്ന വ്യക്തിയെ വിനയൻ അടുത്തറിഞ്ഞിരുന്നു. അതുകൊണ്ടു മണിയുടെ സിനിമാജീവിതത്തിൽ മാത്രം ഒതുങ്ങില്ല സിനിമ എന്ന് വ്യക്തം. ഒപ്പം മണിയുടെ മാത്രം സിനിമയല്ല ഇത് എന്ന് വിനയൻ പറയുന്നു.
ഒരുപാട് കാലമായി വിലക്കും മറ്റു പ്രതിസന്ധികളും നേരിട്ട് കൊണ്ടിരുന്ന വിനയന്റെ വിലക്ക് ഈ അടുത്താണ് നീങ്ങിയത്. വിലക്ക് മാറിയ ശേഷം താൻ ചെയ്യുന്ന ആദ്യ സിനിമയുടെ കഥക്ക് കലാഭവൻ മണി എന്ന അനശ്വരകലാകാരന്റെ ജീവിതം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
മണി എന്ന സിനിമാ നടനെയും, മിമിക്രി താരത്തെയും, പാട്ടുകാരനെയും, നാട്ടുകാരുടെ പ്രിയപ്പെട്ടവനെയും എല്ലാം തന്നെ വെള്ളിത്തിരയിൽ എത്തിക്കാനുള്ള ശ്രമമാണ് ഈ സിനിമയിൽ. സിനിമാ ജീവിതത്തേക്കാൾ മണിയുടെ വ്യക്തിജീവിതത്തിനാവും സിനിമ കൂടുതൽ പ്രാധാന്യം കൊടുക്കുക എന്നത് വ്യക്തം.
കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഈ കഥയുണ്ടാക്കാന്‍ വിനയനെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണ്. സമൂഹത്തിന്റെ താഴെ തട്ടിൽ നിന്നും വന്നു വലിയ നിലയിൽ എത്തിയിട്ടും സ്വന്തം നാടിനെയും നാട്ടുകാരെയും ഒന്നും മറന്നു പോകാതെ അവർക്കു കൂടെ വേണ്ടി അവരിൽ ഒരാളായി ജീവിച്ച മണിയുടെ ജീവിതം അഭ്രപാളിയിലെത്തുമ്പോൾ പ്രതീക്ഷകൾ ഏറെ. ഒപ്പം വിനയൻ എന്ന സംവിധായകന്റെ തിരിച്ചുവരവും.
Leave a Reply