Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മതം മാറ്റിയതിനു ശേഷം വിവാഹം കഴിച്ച യുവതിയെ സിറിയയിലേക്ക് നിർബന്ധപൂർവം അയക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി ഡിജിപിയോട് റിപ്പോർട് തേടി. ഒരു അന്യമതസ്ഥനെ വിവാഹം ചെയ്തതിനു ശേഷം സ്വന്തം മാതാപിതാക്കളുടെ കൂടെ പോയതിന്റെ പേരിൽ മതസംഘടനകളുടെ ഭീഷണി നേരിടേണ്ടി വന്നിരുന്നു ഈ കുടുംബം.
അങ്ങനെ ഇവരുടെ പരാതിയെ തുടർന്നാണ് കോടതി ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഒപ്പം ഈ വിഷയത്തിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പെൺകുട്ടിക്കും കുംടുംബത്തിനും സംരക്ഷണം നൽകാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.
തന്നെ സിറിയയിലേക്ക് അയക്കാൻ ഭർത്താവ് ശ്രമിക്കുന്നതായും നിർബന്ധിക്കുന്നതായും യുവതി ഹൈക്കോടതിയിൽ മൊഴി നൽകിയിരുന്നു. രേഘാമൂലം പ്രമുഖ മതസംഘടന ഈ കാര്യം അറിയിച്ചെന്നും യുവതി പറഞ്ഞു. കണ്ണൂർ മണ്ടൂർ നിവാസിയാണ് പെൺകുട്ടി.
കോടതിയിൽ നേരിട്ട് എത്തിയാണ് ഇവർ മൊഴി നൽകിയത്. പരാതിയുടെ ഗൗരവസ്വഭാവം മനസ്സിലാക്കുന്നുവെന്നും കോടതി പറഞ്ഞു. കണ്ണൂർ സ്വദേശിയായ യുവാവിനോടൊപ്പം താമസിച്ച യുവതിയെ പിനീട് ഇവരുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് കണ്ടെത്തുകയും മജിസ്‌ട്രേട് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
തുടർന്ന് കോടതിയിൽ നിന്നും പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോയി. മകൾ തങ്ങളുടെ കൂടെ വന്ന ശേഷം മറ്റു ചില സംഘടനകളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നെന്നു പറഞ്ഞു പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
Leave a Reply