Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 4:13 am

Menu

Published on August 19, 2017 at 4:01 pm

നാലുപേരെ കൊലപ്പെടുത്തി; ക്രൈം നോവലിസ്റ്റ് അറസ്റ്റിലായി

crime-novelist-arrested-for-killing-4-people

ബെയ്ജിങ്: ചൈനയിലെ അറിയപ്പെടുന്ന ക്രൈം നോവലിസ്റ്റ് കൊലപാതകക്കേസിൽ അറസ്റ്റിലായി. ഇരുപതു വർഷം മുമ്പ് നടത്തിയ നാല് കൊലപാതകങ്ങളുടെ പേരിലാണ് അറസ്റ്റ്. നിരവധി പുരസ്കാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള എഴുത്തുകാരനായ ലിയു യോംഗ്ബിലോയെയാണ് കഴിഞ്ഞ ആഴ്ച തന്റെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരോട് എപ്പോഴും ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്ന് ലിയു യോംഗ്ബിലോ പറയുകയുണ്ടായി. ചൈനീസ് മാധ്യമങ്ങളാണ് ഈ കാര്യം സ്ഥിരീകരിച്ചത്. കൊലക്കുറ്റം ലിയു സമ്മതിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്റെ ജീവിതം പ്രതിഫലിക്കുന്ന നോവലിന്റെ എഴുത്തുപുരയിലായിരുന്നു ഇദ്ദേഹം.’ദി ബ്യൂട്ടിഫുള്‍ റൈറ്റര്‍ ഹു കില്‍ഡ് ‘ എന്നായിരുന്നു ഈ പുതിയ പുസ്തകത്തിന്റെ പേര്.

ജീജാങ് പ്രവിശ്യയിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന നാല് പേരെയാണ് ലിയുവും മറ്റൊരാളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കവര്‍ച്ചാ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇങ്ങനെ ഒരു പാതകം നടന്നത്. ഡി എൻ എ പരിശോധനയിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞത്.

ഏറെ കാലമായി സഹിച്ചു പോന്ന മാനസിക പിരിമുറുക്കത്തിൽ നിന്നും ഒടുവിൽ തനിക്ക് മോചനം ഭിച്ചിരിക്കുന്നു എന്നാണു അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ലിയു തന്റെ ഭാര്യക്ക് എഴുതിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News