Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:42 am

Menu

Published on August 21, 2017 at 6:08 pm

മദ്യലഹരിയിൽ യുവാവ് മോഷ്ടിച്ചത് കെ.എസ്.ആർ.ടി.സി ബസ്

man-took-ksrtc-bus-drunken

കൊല്ലം: മദ്യലഹരിയിൽ യുവാവ് മോഷ്ടിച്ചത് കെ.എസ്.ആർ.ടി.സി ബസ്. കൊല്ലത്താണ് സംഭവം. മദ്യലഹരിയിൽ കെ എസ് ആർ ടി സി ബസ് മോഷ്ടിച്ച യുവാവ് ബസ്സ് ഒരു വൈദ്യുതി പോസ്റ്റിൽ കൊണ്ടുപോയി ഇടിക്കുകയും ചെയ്തു. ആറ്റിങ്ങൽ സ്വദേശി അഘോഷ് എന്നയാളെ സംഭവത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്ന് അതിരാവിലെ ആണ് സംഭവം. ആറ്റിങ്ങലുള്ള തന്റെ വീട്ടിൽ പോകാൻ പുലർച്ചെ തന്നെ കൊല്ലം ബസ്സ്റ്റാൻഡിൽ എത്തിയതായിരുന്നു അഘോഷ്. നല്ല മദ്യലഹരിയിലുമായിരുന്നു ഇയാൾ. ഏറെ നേരം ബസ് കാത്തുനിന്ന് ക്ഷമ നശിച്ച ഇയാൾ പിന്നീട് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസ്സിൽ കയറിയിരുന്നു. ബസ്സിൽ താക്കോൽ ഉണ്ടായിരുന്നു. പോരാത്തതിന് ഫുൾ ടാങ്ക് പെട്രോളും.

വേറെ ഒന്നും ആലോചിക്കാതെ ഇയാൾ ബസ് എടുത്തു പതുക്കെ സ്റ്റാൻഡിനു പുറത്തെത്തി പിന്നീട് വേഗത്തിൽ വിടുകയായിരുന്നു. അങ്ങനെ കൊല്ലത്തെ ചിന്നക്കടയിലെ വളവിൽ എത്തിയപ്പോൾ ബസ്സിന്‌ നിയന്ത്രണം വിടുകയും അതേ തുടർന്ന് തൊട്ടടുത്തുള്ള വൈദ്യുത പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. അതോടെ ബസ്സും നിന്നു.

തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെത്തി ഇയാളെ പിടികൂടി കസ്റ്റഡിയിലെടുത്തു. മുമ്പ്
ലോറി ഓടിച്ചു കിട്ടിയ ഒരു പരിചയത്തിലായിരുന്നു ഇയാൾ ബസ് എടുത്ത് വിട്ടത്. വിദേശത്തു നിന്നും ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ഇയാൾ കൊല്ലത്ത് ഒരു സുഹൃത്തിനെ കാണാനായി വന്നതായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News