Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന സിനിമ ലേഖകന്‍ പല്ലിശ്ശേരി.
എം.ടി- ഹരിഹരന് ടീമിന്റെ സിനിമ പരാജയപ്പെടാന്‍ കാരണം ദിലീപിന്റെ ഇടപെടലാണെന്ന് സിനിമാ മംഗളത്തിലെഴുതിയ ലേഖനത്തില്‍ പല്ലിശ്ശേരി ആരോപിക്കുന്നു. ഈ ചിത്രത്തില്‍ നായകനായ ഇന്ദ്രജിത്ത് ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ആളാണെന്നും പല്ലിശ്ശേരി പറയുന്നു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയായിരുന്നു ചിത്രത്തിലെ നായിക. ഇരുവരോടുമുള്ള പ്രതികാരമായാണ് ദിലീപ് ഈ ചിത്രത്തെ തകര്‍ത്തതെന്നും ലേഖനത്തില്‍ പറയുന്നു.
ഒരു നല്ല സിനിമയായിരിക്കും എന്ന സന്തോഷത്തോടെയാണ് തങ്ങള്‍ ചിത്രം കാണാന്‍ പോയതെന്ന് പല്ലിശ്ശേരി പറയുന്നു. എന്നാല്‍ അങ്ങനെയൊരു സിനിമ റിലീസ് ചെയ്തിട്ടുണ്ടെന്ന് പബ്ലിസിറ്റി പോലും ഇല്ലായിരുന്നുവെന്നും തിയേറ്ററില്‍ ഹൗസ്ഫുള് എന്ന എഴുതിവച്ച് പ്രേക്ഷകരെ തിരിച്ചയയ്ക്കുകയും ചെയ്തുവെന്നും പല്ലിശ്ശേരി ലേഖനത്തില്‍ പറയുന്നു.
പിന്നീടാണ് ചതി മനസിലായത്. തിയേറ്ററില്‍ വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രം. ഓണത്തിനിറങ്ങിയ സിനിമയെ ആരോ തകര്‍ക്കുകയായിരുന്നു. തങ്ങള്‍ക്ക് വ്യക്തമായി ഒന്നും മനസിലായില്ലെങ്കിലും അതിനു പിന്നില്‍ എന്തൊക്കെയോ കളികള്‍ നടന്നിട്ടുണ്ട്. ദിലീപ് ചതിച്ചതാണെന്ന് സംവിധായകന് ഹരിഹരന് പറഞ്ഞതായി അറിഞ്ഞുവെന്നും പല്ലിശ്ശേരി കുറിച്ചു.
സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ താല്‍പ്പര്യമാണെന്നു പറഞ്ഞുകൊണ്ട് വിതരണത്തിന് കാസ് കലാസംഘം രംഗത്തുവന്നു. മലയാള സിനിമയില്‍ അറിയപ്പെടുന്ന ബാനര്‍. ആ ബാനര്‍ നടന് ദിലീപുമായി ബന്ധമുള്ളതാണ്. ദിലീപ് ഹരിഹരന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന സമയം. മാത്രമല്ല, അവര്‍ തമ്മില്‍ മറ്റു പ്രശ്നങ്ങളും ഇല്ല. കേട്ടിടത്തോളം വിതരണക്കമ്പനി മോശവുമല്ല. അതുകൊണ്ട് അവരുമായി ഹരിഹരന് ധാരണയിലെത്തി. എന്നാല്‍ അതില്‍ ചതി ഒളിഞ്ഞിരിപ്പുണ്ടെന്നു മനസിലായത് പിന്നീടാണ്. അപ്പോഴേയ്ക്കും എല്ലാം തകര്‍ന്നിരുന്നു.
സിനിമ പരസ്യം നല്‍കാതെ, വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന തിയേറ്ററുകള്‍ നല്‍കാതെയാണ് റിലീസ് ചെയ്തത്. തുടക്കം മുതല്‍ ആ സിനിമ പരാജയപ്പെട്ടു കാണാന്‍ വിതരണക്കാരും പുറകില്‍ നിന്നവരും ശ്രദ്ധിച്ചിരുന്നു. മനഃപൂര്‍വം ഒരു നല്ല സിനിമയെ തകര്‍ത്തത് എന്തിനാണെന്ന് കഴിഞ്ഞ അഞ്ചുമാസം മുമ്പുവരെ മനസിലായിരുന്നില്ല.
ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും നടിയെയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകര്‍ത്തതിന്റെ പിന്നില്‍. വളരെ തന്ത്രപരമായ ഒതുക്കല്‍. ആ ഒതുക്കലില്‍ വീണുപോയത് നിര്‍മ്മാതാവുകൂടിയായ ഹരിഹരനാണെന്നും പല്ലിശ്ശേരി പറഞ്ഞു.
Leave a Reply