Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: പോലീസുകാർ പൊതുജനത്തെ ഇനി മുതൽ സാർ, മാഡം എന്ന് വിളിക്കണം എന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശം. പോലീസുകാരിൽ ചിലരെങ്കിലും പൊതുജനത്തോട് മോശമായി പെരുമാറുന്നതിനാൽ ആണ് ഇങ്ങനെ ഒരു നിർദേശം. എടാ പോടാ വിളികൾ നിർത്തി സാറേ എന്ന് വിളിക്കാൻ ആണ് ഇനി മേലുള്ള നിർദേശം.,
മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി മോഹൻദാസാണ് ഈ നിദേശം കൊണ്ടുവന്നത്. കോഴിക്കോട്ട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ ജി അനൂപ് എന്നൊരു പ്രവർത്തകൻ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കമ്മീഷൻ ഇത്തരം ഒരു നിർദേശം മുമ്പോട്ട് വെച്ചത്.അതോടൊപ്പം പൊതുജനങ്ങളോടുള്ള പെരുമാറ്റ മര്യാദകളെ കുറിച്ച് പൊലീസിന് ബോധവൽക്കരണം നടത്തുന്നതിനെ സംബന്ധിച്ച് ഡി ജി പി യോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജനമൈത്രി പോലീസ് വരെ പൊതുജനത്തോട് മോശമായി പെരുമാറുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സാർ, മാഡം എന്ന വിളി കൊണ്ട് ആർക്കും ഒന്നും നഷ്ട്ടപ്പെടാനില്ല. വിദേശ രാജ്യങ്ങളിലൊക്കെ ഈ മാതൃക തന്നെയാണ് പിൻപറ്റുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നിർദേശം എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയാം.
Leave a Reply