Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 5:54 pm

Menu

Published on August 24, 2017 at 9:29 am

ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍; എല്ലാം കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം.

dileep-case-in-court

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ അവതരിപ്പിച്ചത് കാവ്യയുടെ ഡ്രൈവേരെയും ഒരു പോലീസുകാരനെയും. ചൊവ്വാഴ്ച ആരംഭിച്ച വാദം ഇന്നലെയാണ് അവസാനിച്ചത്. ചൊവ്വാഴ്ച മൊത്തം ദിലീപിന്റെ അഭിഭാഷകന്റെ വാദവും ബുധനാഴ്ച സർക്കാരിന്റെ വാദവുമായിരുന്നു.

പ്രോസിക്യൂഷൻ ദിലീപിനെതിരെ 223 തെളിവുകളും 169 രേഖകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയിൽ അറിയിച്ചു. ഒപ്പം ദിലീപുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ സംബന്ധിച്ച സാക്ഷികളുടെ മൊഴിയും ഇന്നലെ കോടതിയിൽ ഹാജരാക്കി.

ദിലീപിനായി വാദിക്കാൻ വന്നത് ബി. രാമൻപിള്ളയായിരുന്നു. രാമൻപിള്ള ഉന്നയിച്ച വാദങ്ങളെ മറികടക്കാൻ ഭാര്യയുടെ ഡ്രൈവറെ തന്നെയാണ് ഹാജരാക്കിയത്. ഒപ്പം പോലീസും കൂടുതൽ തെളിവുകൾ ഹാജരാക്കി. സാക്ഷിയായി ഹാജരാക്കപ്പെട്ട ഒരു പോലീസുകാരന്റെ ഫോണിൽ നിന്നുമാണ് കാവ്യയുടെ അമ്മയുടെ കാക്കനാടുള്ള ഓണ്‍െലെണ്‍ വസ്ത്രശാലയായ ലക്ഷ്യയില്‍ വിളിച്ച്‌ സുനി പണം ആവശ്യപ്പെട്ടത്.

സുനി അറസ്റ്റിലാകുന്ന സമയത്ത് ലക്ഷ്യയുടെ വിസിറ്റിംഗ് കാർഡ് ഷോക്‌സിനുള്ളിൽ തിരുകി വെച്ചിരുന്നു. അനീഷ് എന്ന പാറാവുകാരനായ പോലീസുകാരന് അത് കൈമാറിയിരുന്നുവെന്നും വാദത്തിൽ പറയുന്നു. ദിലീപ് തന്നെക്കൊണ്ട് ചെയ്യിച്ചതാണെന്ന് സുനി പോലീസുകാരനോട് പറയുകയും ചെയ്തു. ഈ സംഭാഷണങ്ങളൊക്കെ താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പോലീസുകാരൻ പറഞ്ഞു.

വിസിറ്റിംഗ് കാർഡിലെ ഈ നമ്പറിൽ അനീഷ് വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. സുനി കത്തെഴുതിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ഹാജരാക്കി. എന്നാൽ ഈ കത്തല്ല ഹാജരാക്കിയതെന്ന് പ്രതിഭാഗം വാദിച്ചു. ഗുഢാലോചന നടന്നതിന്റെ ഭാഗമായി പുറത്തു നിന്നും തയ്യാറാക്കിയ കത്താണ് ദിലീപിന് അയച്ചത്.

പോലീസ് വ്യാജ സാക്ഷികളെ ഉണ്ടാക്കുകയാണെന്നും കാവ്യയുടെ ഡ്രൈവറായി ഹാജരാക്കിയ അല്ല ഒരു ദിവസത്തേക്ക് മാത്രം മാറി വന്ന ഡ്രൈവർ ആണെന്നും പോലീസ് കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ദിലീപിന്റെ കാരവാനിൽ വെച്ചുള്ള കൂടിയാലോചന എന്നത് ദിലീപ് എന്ന നടന്റെ താരപരിവേഷത്തിനെ സംബന്ധിച്ചെടുത്തോളം അസാധ്യമാണെന്നും രാമൻപിള്ള വാദിച്ചു.

ഒരു ക്രിമിനലിന്റെ തെളിവുകളും മൊഴികളും വിലയ്‌ക്കെടുക്കാൻ പാടില്ലെന്നും അങ്ങനെ വരികയാണെങ്കിൽ ആരെയും ഏതു കേസിലും കുടുക്കാനാവുമെന്നും പ്രതിഭാഗം വാദത്തിൽ പറയുന്നു. അബാദ് പ്ലാസ ഹോട്ടലിൽ എല്ലാ താരങ്ങളും തന്നെയുണ്ടായിരുന്നു. അതുപോലെ ദിലീപും ദുനിയും ഒരേ ടവറിനു കീഴിൽ ആയി എന്നത് ഒരു നിലക്കും ഒരു തെളിവായി എടുക്കാൻ സാധിക്കില്ല. അതുപോലെ മറ്റൊരു തെളിവും ദിലീപിനെതിരെ പോലീസിന്റെ കയ്യിൽ ഇല്ല.

തൃശൂരിലെ ജോയ് പാലസ് ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതും മറ്റൊരു കെട്ടിച്ചമച്ച കഥയാണ്. അപ്പുണ്ണിയെ സുനി വിളിച്ചു ഭീഷണിപ്പെടുത്തിയത് അന്ന് തന്നെ പോലീസിനെ അറിയിച്ചിരുന്നു. അതുപോലെ ഒന്നരക്കോടി പ്രതിഫലം ലഭിക്കുമെങ്കിൽ പ്രതി അപ്പോൾ തന്നെ കൃത്യം ചെയ്യുമായിരുന്നു. ഇങ്ങനെ നീണ്ടു പ്രതിഭാഗം വാദം.

ദിലീപ് ഏറ്റവും മികച്ച ക്രിമിനലിനെ തന്നെയാണ് കാര്യം നിറവേറ്റാൻ ഏൽപ്പിച്ചതെന്നും ദിലീപ് കിംഗ് ലയർ ആണെന്നും പ്രോസിക്യൂഷൻ വാദിച്ചു. തൃശൂരിലെ ടെന്നീസ് ക്ലബ്ബിൽ ദിലീപിനെയും സുനിയെയും ഒന്നിച്ചു കണ്ടതായി മൊഴി നല്കിയവരുണ്ട്. ഫോണും സിം കാർഡും പ്രതി നശിപ്പിച്ചെന്നു പറഞ്ഞിട്ടും പോലീസ് അത് വിശ്വസിച്ചിട്ടില്ല.

ഈ കാര്യം ഇതുവരെ അന്വേഷണസംഘത്തിന് വിശ്വാസയോഗ്യമായി തോന്നിയിട്ടില്ല. സിനിമാ രംഗത്ത് വൻ സ്വാധീനമുള്ള ദിലീപിനെ പുറത്തുവിട്ടാൽ കേസിനെ തന്നെ ഇല്ലാതാക്കുന്ന രീതിയിൽ പലതു ഈ സ്വാധീനം ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്നും പ്രോസിക്യൂഷൻ കൂട്ടിക്കിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News