Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 6:37 am

Menu

Published on August 24, 2017 at 12:27 pm

പട്ടികള്‍ കുരയ്ക്കും, വിഡ്ഢികള്‍ പിറുപിറുക്കും; മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗൗതമി

gauthami-comment-against-media

ചെന്നൈ: നടന്‍ കമല്‍ഹാസനുമായി വീണ്ടും ഒന്നിക്കുന്നെന്ന പ്രചരണത്തിനു പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടി ഗൗതമി. ‘വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്യുമെന്ന രൂക്ഷപ്രതികരണമാണ് ഗൗതമി നടത്തിയത്. ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്‌ക്കെതിരെയാണ് ഗൗതമി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

‘വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്‌തോട്ടെ. ഞാന്‍ മുന്‍പോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നതിനല്ല- ഗൗതമി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമലും വേര്‍പിരിയുന്നത്. ഗൗതമി തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്ന് പറഞ്ഞത്. കമല്‍ഹാസനുമായി വേര്‍പിരിയാന്‍ തീരുമാനിച്ചെന്നും ഒരിക്കലും അടുക്കാത്ത വിധം തങ്ങള്‍ അകന്നു പോയെന്നുമായിരുന്നു ഗൗതമിയുടെ വാക്കുകള്‍ .തീരുമാനം ഹൃദയഭേദകമാണെങ്കിലും ഇത് തന്നെയാണ് ശരിയെന്നും ഗൗതമി പറഞ്ഞിരുന്നു.

Loading...

Comments are closed.

More News