Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ദിലീപിനെ കുടുക്കാൻ കെട്ടിച്ചമച്ച കള്ളക്കേസ് ആണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ ശക്തമായ തെളിവുകളും മൊഴികളുമാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ നിർത്തിയിട്ടുള്ളത്.
സിനിമയിൽ നിന്നും തന്നെയുള്ള ശത്രുക്കളാണ് തന്നെ ഇത്തരം ഒരു കെട്ടുകഥ ഉണ്ടാക്കി കുടുക്കിയതെന്ന് ദിലീപ് പറയുന്നു. സിനിമാ മേഖലയിൽ ദിലീപിന് ഒട്ടനവധി ശത്രുക്കൾ ഉണ്ടെന്ന കാര്യം വ്യക്തവുമാണ്. അവരിൽ പലരും ചേർന്ന് ഒരു തിരക്കഥ രചിക്കുകയും പോലീസ് വരെ നീതിയോടെയല്ലാതെയാണ് കേസ് അന്വേഷിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.
അതേസമയം ദിലീപിനെതിരെ പ്രോസിക്യൂഷൻ നിരത്തിയ പല തെളിവുകളും ദിലീപിനെ ജയിലിൽ അടയ്ക്കാൻ കെൽപ്പുള്ളതാണെന്നും ജാമ്യം നിഷേധിക്കപ്പെടുമെന്നും പറയുന്നു. ദിലീപിനെ ‘കിങ് ലയർ’ ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷൻ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി ദിലീപിന്റെ ഭാര്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണിൽ ദിലീപിനോട് സംസാരിച്ചുവെന്നും വാദിച്ചു.
ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യ മൊഴികളുമുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് വ്യക്തമായിരുന്നതായും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply