Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:46 am

Menu

Published on August 29, 2017 at 11:00 am

ദിലീപിന് ജാമ്യമില്ല: വീണ്ടും ജയിലില്‍ തന്നെ

no-bail-for-dileep

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. അങ്ങനെ മൂന്നാം തവണയും ദിലീപിന്റെ ജാമ്യത്തിനുള്ള അപേക്ഷ ലക്ഷ്യം കാണാതെ പോയി. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഈ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ദിലീപിന് ജാമ്യം ലഭിക്കുകയാണെകില്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കും എന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ ദിലീപിന്റെ പങ്ക് എന്നത് പൂര്‍ണമായും കെട്ടിച്ചമച്ച ഒരു കഥ മാത്രമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. സിനിമാ രംഗത്തുള്ള ചില വമ്പന്മാര്‍ ഇതിനു പിന്നിലുണ്ടെന്നും വാദം ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തകര്‍ക്കുന്ന രീതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട് എന്നത് ജാമ്യത്തിന് വിനയായി.

ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യ മൊഴികളുമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് വ്യക്തമായിരുന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന പ്രതിരോധം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News