Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കാനാകുമോ? ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു കുടുംബസുഹൃത്തിനോടാണ് കാവ്യയും കുടുംബവും ഇങ്ങനെ പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.
പൾസർ സുനിയുടെ ബന്ധപ്പെട്ട വിഷയത്തിൽ സുനിയുമായി ഒരു ബന്ധവുമില്ല എന്ന് കാവ്യയും കുടുംബവും ശക്തമായി ഉറച്ചുനിൽക്കുന്നു. പോലീസ് ചോദ്യം ചെയ്തപ്പോൾ പണ്ടെങ്ങോ ഒരു വിവാഹത്തിന് സുനി ഡ്രൈവറായി വന്നിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയിൽ കുടുംബം ഉറച്ചു നിൽക്കുന്നു.
സുനിയെ പരിചയമില്ല എന്ന് കുടുംബം പറയുമ്പോൾ അതേപോലെ തന്നെയാണ് ഇവരുടെ കുടുംബസുഹൃത്തും ചോദിക്കുന്നത്. സ്വന്തം ഡ്രൈവർ അവധിയിൽ പോകുമ്പോൾ താത്കാലികമായി വെക്കുന്ന ഡ്രൈവറുടെ ജാതകം ആരും നോക്കാറില്ല എന്ന് അവർ പറഞ്ഞു.
പല സമയത്തായി 25നു മേലെ ഡ്രൈവർമാർ തങ്ങളുടെ വാഹനം ഓടിക്കാൻ എത്തിയിട്ടുണ്ട്. അതിൽ പലരെയും ഓര്മ പോലും ഉണ്ടാവില്ല. എങ്കിലും എത്ര ഓർത്തിട്ടും സുനിയെ പോലെ ഒരാളുടെ മുഖം ഓർമയിലില്ല എന്ന് കുടുംബം തറപ്പിച്ചു പറയുന്നു.
ഇപ്പോഴുള്ള തങ്ങളുടെ ഡ്രൈവർ രണ്ടു വർഷമായി തുടരുന്നു. അതിന്റെ ഇടയിൽ ഇങ്ങനെ ഒരു സുനി വന്നിട്ടില്ല. മുമ്പും വന്നിട്ടില്ല. അതേപോലെ ലക്ഷ്യയിൽ സുനി വന്നു എന്ന വാദവും കാവ്യയുടെ കുടുംബം തള്ളിക്കളയുന്നു. ഒന്നും മറച്ചുവെക്കാനില്ലാത്ത കാരണത്താൽ പോലീസ് ചോദിച്ചപ്പോൾ യാതൊരു മടിയും കൂടാതെ ഹാർഡ്ഡിസ്ക് കൊടുക്കുകയായിരുന്നു തങ്ങൾ ചെയ്തത്.
സിനിമയിലുള്ളവർ ഒരു ഡ്രൈവർ അവധിയിലാകുമ്പോൾ വേറൊരു ഡ്രൈവറെ വക്കുന്ന കാര്യം ഏതൊരാളെയും പോലെ സുനിക്കുമറിയാം. ഇത് വിദ്യയാക്കിയാണ് സുനി ഒരു ബ്ലാക്‌മെയ്‌ലിംഗ് ശ്രമം എന്ന നിലയിൽ കാവ്യയുടെ പേരും കൂടി ഇതിലേക്ക് വലിച്ചിഴക്കുന്നത്.
Leave a Reply