Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 7:13 pm

Menu

Published on September 2, 2017 at 12:56 pm

അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കണം: അനുമതി തേടി ദിലീപ് കോടതിയിൽ

dileep-asks-special-permission-for-his-fathers-after-death-ceremony

കൊച്ചി: യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് തന്റെ അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി വേണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധം ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി വേണം എന്നാവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്.

സെപ്തംബർ 6നു ആണ് ദിലീപിന്റെ അച്ഛൻ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധദിനം. അന്നേ ദിവസം രാവിലെ ഏഴു മണി മുതൽ പതിനൊന്നു മണി വരെയാണ് ചടങ്ങുകൾ. ഈ ചടങ്ങിൽ പങ്കെടുക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ദിലീപ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. വീഡിയോ കോൺഫെറെൻസ് വഴിയാണ് ദിലീപിനെ കോടതിക്ക് മുമ്പിൽ ഹാജരാക്കിയിരുന്നത്.

ദിലീപിന്റെ ഈ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്. അതിനാൽ ദിലീപിന്റെ ഈ വർഷത്തെ ഓണം ജയിലിൽ തന്നെ ആകും എന്നത് ഉറപ്പായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News