Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻലാൽ നായകനായ വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി’ എന്ന് തുടങ്ങുന്ന ഗാനം കേരളത്തില്‍ കുറച്ച് ദിവസങ്ങളായി തരംഗമായി മാറിയിരിക്കുകയാണ്. കോളേജുകളിലും മറ്റും മിക്ക ഓണ പരിപാടികളിലും ജിമിക്കി കമ്മലിൻറെ ഗ്രൂപ്പ് ഡാന്‍സുകളുണ്ടായിരുന്നു. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇതിലെ ഗാനം ഹിറ്റാവുകയായിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും നൃത്തച്ചുവടുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പ്രണവും സുഹൃത്തുക്കളും ചേർന്നാണ് ജിമിക്കി കമ്മൽ ഗാനത്തിനൊപ്പം ചുവടുകൾ വെച്ചത്. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആകുന്ന ആദിയുടെ ഷൂട്ടിങ്ങ് സെറ്റിൽ ഓണാഘോഷത്തിൻറെ ഭാഗാമായിട്ടായിരുന്നു ഈ ഡാന്‍സ് നടന്നത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്നായിരുന്നു ആദ്യം ഡാന്‍സ് കളിച്ചത്. പിന്നീട് ഇവർക്കൊപ്പം ഡാൻസ് കളിക്കാനായി പ്രണവ് എത്തുകയായിരുന്നു. ജിത്തു ജോസഫാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രമാണ് ആദി. ചിത്രത്തിൻറെ സംവിധായകൻ ജിത്തു ജോസഫാണ്.
–
Leave a Reply