Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 3:10 pm

Menu

Published on September 5, 2017 at 11:31 am

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യയ്ക്ക് എന്ത് സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് ലിബര്‍ട്ടി ബഷീര്‍

liberty-basheer-against-dileep-kavya-madhavan

കൊച്ചി: സിനിമയില്‍ വന്നതുമുതല്‍ കാവ്യാ മാധവന്റെയും മഞ്ജുവാര്യയുടെയും ബന്ധങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് താനെന്ന് ലിബര്‍ട്ടി ബഷീര്‍.

മഞ്ജുവും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ചേച്ചീ ചേച്ചീ എന്നു മഞ്ജുവിനെ വിളിച്ചിരുന്ന കാവ്യ, അവരുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതു മുതലാണ് ഇവരുടെയും സൗഹൃദം നഷ്ടപ്പെടുന്നതെന്നും അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ ദിലീപിന്റെയടുത്ത് നിന്ന് എന്തൊക്കെ തെളിവ് കിട്ടിയിട്ടുണ്ടോ അതൊക്കെ കാവ്യയില്‍ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ടാവുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. ദിലീപ് സിനിമയില്‍ വന്ന അന്നു മുതല്‍ തനിക്കറിയാം. അറസ്റ്റിന്റെ തലേ ദിവസം വരെ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റൊന്നും താന്‍ കൊടുക്കില്ല. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് ചോദിച്ച ലിബര്‍ട്ടി ബഷീര്‍, വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചയാണ് നടി ആക്രമിക്കപ്പെട്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും വ്യക്തമാക്കി.

ദിലീപിന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടികളിലൊരാളാണ് ആക്രമണത്തിന് ഇരയായത്. വ്യക്തിബന്ധത്തില്‍ കോട്ടം തട്ടിയപ്പോഴാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News