Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജിമിക്കി കമ്മല്‍ എന്ന പാട്ടിന് സോഷ്യല്‍ മീഡിയയില്‍ ഇത്ര സ്വീകാര്യത കിട്ടിയതിനു പിന്നില്‍ കാക്കനാട്ടെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സ് അധ്യാപിക ഷെറിലിനും കൂട്ടുകാര്‍ക്കും ഉള്ള പങ്ക് ചെറുതല്ല. കാരണം ജിമിക്കി കമ്മല്‍ എന്ന പാട്ടുകേട്ടാലേ മനസില്‍ തെളിഞ്ഞു വരുന്നത് ആ പാട്ടിനൊപ്പം നൃത്തം വച്ച, ഷെറിലിന്റെ മുഖമാണ്.
ഇതിനാല്‍ ഏതാനും ദിവസമായി ഷെറിലാണ് യൂട്യൂബിലേയും കാംപസിലേയും താരം. കാക്കനാട്ടെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സില അധ്യാപികയായി ജോലി ചെയ്യുകയാണ് ഷെറില്‍ ജി. കടവന്‍ എന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി. നൃത്തം യൂട്യൂബില്‍ ഹിറ്റായതിന് പിന്നാലെ ഷെറിലിന് വിജയിയുടെ പുതിയ സിനിമയില്‍ നായികയാവാനുള്ള അവസരം ലഭിച്ചെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.
ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഷെറില്‍. തമിഴ് സംവിധായകന്‍ രവികുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു എന്നത് സത്യമാണെന്ന് ഷെറില്‍ പറയുന്നു.
ഏതാണ് വേഷമെന്നോ, നായികയാണോ എന്നൊന്നും പറഞ്ഞില്ല. ആ സമയത്ത് താന്‍ ക്ലാസില്‍ പഠിപ്പിക്കുകയായിരുന്നു. അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തിരിച്ചു വിളിക്കാന്‍ പറഞ്ഞിരുന്നു. രവികുമാര്‍ സാര്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് വിജയ് ചിത്രമാണെന്നു കേട്ടിരുന്നു. തിരിച്ചുവിളിച്ചപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന രീതിയിലാണ് സംസാരിച്ചതെന്നും ഷെറില്‍ വ്യക്തമാക്കി.
അധ്യാപനവുമായി മുന്നോട്ടു പോകാനാണ് തനിക്കിഷ്ടമെന്നും ഷെറില്‍ കൂട്ടിച്ചേര്‍ത്തു. ടീച്ചിങിനെ മനസുകൊണ്ട് ജോലിയായി സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നാലും സ്വീകരിക്കുന്നില്ല എന്നാണ് തീരുമാനമെന്നും ഷെറില്‍ പറഞ്ഞു.
Leave a Reply