Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:42 pm

Menu

Published on September 19, 2017 at 12:18 pm

നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് രമ്യാ നമ്പീശൻറെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിൽ ദുരൂഹത…!

prosecution-said-dileep-called-up-actress-ramya-nambeesan

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ സമർപ്പിച്ചുകൊണ്ടിരിക്കയാണ്. സംഭവം നടന്ന ദിവസം രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോണ്‍ വിളിച്ചിരുന്നു. ഇത് ഏറെ സംശയാസ്പദമാണെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഈ വിളിയുടെ രേഖകൾ ലഭിച്ചത്. സംഭവം നടന്ന ദിവസം രാത്രി പത്തു മണിയോടു കൂടി രമ്യ നമ്പീശനെ ദിലീപ് ലാൻഡ്‌ഫോണിലേക്ക് വിളിക്കുകയായിരുന്നു.രാത്രി 12.30വരെ ഫോണില്‍ പലരുമായും ദിലീപ് സംസാരിച്ചെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നുണ്ട്. എന്നാൽ അന്നേ ദിവസം താരത്തിന് പനി ആയതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു എന്നും സംഭവം അറിഞ്ഞതുകൊണ്ട് വിവരം മനസിലാക്കാനാണ് ദിലീപ് ഫോണ്‍ ചെയ്തതെന്നുമായിരുന്നു പ്രതിഭാഗത്തിൻറെ വാദം.

നടി ആക്രമിക്കപ്പെട്ട വിവരം സംഭവം നടന്നതിൻറെ പിറ്റേദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് താൻ അറിഞ്ഞതെന്ന് അന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാൽ വെറും 13 സെക്കന്റ് മാത്രമായിരുന്നു ആ ഫോണ്‍വിളി ഉണ്ടായിരുന്നത്. അപ്പോള്‍ മാത്രമാണ് വിവരം അറിയുന്നത് എങ്കില്‍ തീര്‍ച്ചയായും ആ ഫോണ്‍ കോളിന്റെ ദൈര്‍ഘ്യം ഇത്ര ചെറുതാകാൻ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. ഈ വാദവും ദിലീപിനെതിരെയുള്ള സംശയം വർദ്ധിപ്പിക്കുന്നു. ദിലീപിന്റെ വീട്ടിലെ ലാന്‍ഡ്‌ലൈനില്‍ നിന്നും പോയ ആ കോള്‍ ദിലീപാണോ ചെയ്തത് എന്നതിനോ എന്തിന് വേണ്ടിയാണ് വിളിച്ചത് എന്നതിനോ കൃത്യമായ മറുപടി ദിലീപിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നലെ കോടതി പരിഗണിക്കവെയാണ് ഇത്തരത്തിലുള്ള കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്. ജാമ്യം കിട്ടി താരം പുറത്തിറങ്ങിയാല്‍ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ നടനു കഴിയുമെന്നു കോടതിയെ ബോധിപ്പിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News