Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലതരത്തിലുള്ള കണ്ടുപിടുത്തങ്ങളും കണ്ടിട്ടുണ്ട്, എന്നാല്‍ ഇത് എജ്ജാതി കണ്ടുപിടുത്തമാണെന്ന് പറഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ പുതിയ പ്രസ്താവന കേട്ട നാട്ടുകാര്‍.
ഹോമിയോ മരുന്നു കഴിക്കുന്നത് എന്തിനാണെന്നു ചോദിച്ചാല്‍ രോഗം മാറാന്‍ എന്നായിരിക്കും നമ്മുടെ മറുപടി. എന്നാല്‍ മതം മാറ്റാനാണെന്നാണ് ശശികലയുടെ കണ്ടുപിടുത്തം. ഹാദിയ വിഷയത്തിലുള്ള ശശികലയുടെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഹാദിയയുടെ സുഹൃത്ത് ജസീന നല്കിയ ഹോമിയോ മരുന്നു കാരണമാണ് ഹാദിയ ഇസ്ലാം മതത്തിലേക്ക് മാറിയത് എന്നായിരുന്നു ശശികലയുടെ വാദം.
പിന്നെ പറയണോ, സോഷ്യല്‍ മീഡിയ ഇതങ്ങ് ഏറ്റെടുത്തു. ട്രോള്‍ ഗ്രൂപ്പുകളുടെ കാര്യം പിന്നെ പറേണ്ടല്ലോ. മിക്കവയിലും ശശികലയും ഹോമിയോ മരുന്നും ട്രെന്‍ഡിങ്ങാണ്.
രാത്രി ഹോമിയോ ഗുളിക കഴിച്ചു ഉറങ്ങാന്‍ കിടന്നവര്‍ രാവിലെ എണീറ്റ് നോക്കിയപ്പോള്‍ മതം മാറിയ സംഭവം പലരും പല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ വാര്‍ത്ത കേട്ടു ഞെട്ടി നില്ക്കുന്ന ഹോമിയോപ്പതിയുടെ പിതാവ് സാമുവല്‍ ഹനിമാനുമുണ്ട്.
Leave a Reply