Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 9:31 am

Menu

Published on September 25, 2017 at 11:22 am

മകളുടെ വിവാഹം മുടക്കാൻ വിവാഹപ്പന്തലിൽ അച്ഛൻ ആത്മഹത്യ ചെയ്തു…!

father-had-committed-suicide-to-stop-his-daughters-marriage

കൊച്ചി: മകളുടെ വിവാഹം മുടങ്ങിയതിന് അച്ഛനോ ,അമ്മയോ ആത്മഹത്യ ചെയ്ത വാർത്തകൾ പൊതുവെ കേൾക്കാറുണ്ട്. എന്നാൽ മകളുടെ വിവാഹം മുടക്കാൻ ഒരു അച്ഛൻ ആത്മഹത്യ ചെയ്ത വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. മുളന്തുരുത്തി കാരിക്കോട് കൂരാപ്പിള്ളി വീട്ടില്‍ കെപി വര്‍ഗീസാണ് മകളുടെ വിവാഹം മുടക്കാനായി ആത്മഹത്യ ചെയ്തത്. രണ്ട് വര്‍ഷമായി വര്‍ഗീസില്‍ നിന്നും ഭാര്യയും മക്കളും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.രണ്ടു പെൺകുട്ടികളാണ് വർഗ്ഗീസിനുള്ളത്. ഇവർ വർഗ്ഗീസിൽ നിന്നും വഴക്കിട്ട് തുപ്പംപടിയിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്.

ഇതിനിടെയാണ് മകളുടെ വിവാഹം ഉറപ്പിച്ചത്. തുപ്പംപടിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. എന്നാൽ മകളുടെ വിവാഹ വാർത്ത അറിഞ്ഞത് മുതൽ വർഗ്ഗീസ് അസ്വസ്ഥനായിരുന്നു.ഈ കല്യാണം മുടക്കുമെന്ന് ഇയാൾ പലരോടും പറഞ്ഞു നടന്നിരുന്നതായി പരിചയക്കാർ പറയുന്നു. പിന്നീട് വിവാഹത്തിൻറെ തലേദിവസം രാവിലെ ഇയാളെ വിവാഹപ്പന്തലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കളോടും ഭാര്യയോടും ദേഷ്യമുണ്ടായിരുന്ന ഇയാൾ മകളുടെ വിവാഹം മുടക്കാനായിരിക്കും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News