Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. മാത്രമല്ല ഇതിനു ചുവടുവെച്ച് മറ്റ് പലരും ഇറക്കിയ ഡാന്‍സ് വീഡിയോകളും ഏറെ പ്രചാരം നേടിയിരുന്നു. കാക്കനാട്ടെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സ് അധ്യാപിക ഷെറിലിന്റെയും സംഘത്തിന്റെയും വീഡിയോ ഇതിലൊന്നാണ്. തന്റെ പുതിയ ചിത്രം ആദിയുടെ സെറ്റില്‍ നിന്ന് പ്രണവ് മോഹന്‍ലാലും പാട്ടിന് ചുവടുവെച്ചിരുന്നു.
എന്നാല്‍ ജിമ്മിക്കി കമ്മല്‍ ഇത്തരത്തില്‍ തരംഗം തീര്‍ത്തപ്പോഴും ആരാധകര്‍ക്ക് നിരാശ മോഹന്‍ലാല്‍ പാട്ടിന് ചുവടുവച്ചില്ല എന്നതായിരുന്നു. ഇപ്പോഴിതാ ജിമ്മിക്കി കമ്മല്‍ പാട്ടിനൊപ്പം മോഹന്‍ലാലും സംഘവും ചുവടുവയ്ക്കുന്ന വിഡിയോ തരംഗമാകുകയാണ്.
മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ആരാധകര്‍ക്കൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരുമുണ്ട്. ചുവപ്പ് ഷര്‍ട്ടും മുണ്ടും അണിഞ്ഞ് മാസ് എന്‍ട്രി നടത്തിയതിനു ശേഷമാണ് അപ്പാനി രവിയും അരുണ്‍ കുര്യനും ഉള്‍പ്പെടെയുള്ള സംഘത്തിനൊപ്പം മോഹന്‍ലാലും ഡാന്‍സ് ചെയ്തത്.
Leave a Reply