Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: മഞ്ജു വാര്യര്‍ക്ക് ശേഷം മലയാളികള്‍ ഒരു നടിയുടെ ചിത്രത്തിനായി കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് പാര്‍വ്വതിയുടെ ചിത്രത്തിനായിരിക്കും. ഓരോ ചിത്രങ്ങള്‍ കഴിയുന്തോറും നടിയെന്ന നിലയ്ക്കും താരമെന്ന നിലയ്ക്കും പാര്‍വ്വതി പുതിയ തലത്തിലേക്ക് ഉയരുകയാണ്.
ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി പാര്‍വ്വതി നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. അവസാനമായി പുറത്തിറങ്ങിയ ടേക്ക് ഓഫ് തന്നെ ഉദാഹരണം. ചിത്രത്തിലെ കഥാപാത്രത്തിനായി പാര്‍വ്വതി തടി കൂട്ടിയതെല്ലാം വാര്‍ത്തയായിരുന്നു. എന്നു നിന്റെ മൊയ്തീന്‍ പാര്‍വ്വതിയുടെ ക്ലാസ് തെളിയിച്ച ചിത്രമാണ്.
എന്നാല്‍ പാര്‍വ്വതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഒരു സിനിമയുടെ പേരിലല്ല. ഒരു ജിം വര്‍ക്കൗട്ടാണ്. പാര്‍വ്വതി ജിമ്മില്‍ വര്‍ക്കൗട്ടിലേര്‍പ്പെടുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിനുവേണ്ടിയാണ് പാര്‍വതി ഇത്ര കഠിന പരിശീലനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുള്‍ അപ്പും ഡംബെല്‍ പുഷുമെല്ലാം ഇതിലുണ്ട്. കൂടാതെ പ്രസിദ്ധമായ ചില ജിം പൊസിഷനുകളും പുഷ്അപ്പ് സ്റ്റാക്കും വീഡിയോയിലുണ്ട്.
മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. എന്നു നിന്റെ മൊയ്തീനുശേഷം പാര്‍വതിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
Leave a Reply