Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 7:15 am

Menu

Published on October 3, 2017 at 4:00 pm

ദിലീപിന് ദൈവത്തിന്റെ നീതി ലഭിച്ചു; കെബി ഗണേഷ് കുമാര്‍ എംഎല്‍എ

mla-ganesh-kumaar-speaks-about-dileep-bail

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിലൂടെ ദിലീപിന് നീതി കിട്ടിയെന്ന് എംഎല്‍എ കെബി ഗണേഷ് കുമാര്‍. ദൈവത്തിന്റെ നീതിയാണ് ദിലീപിന് ഇപ്പോൾ ലഭിചിരിക്കുന്നത് . കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന തന്റ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. ദിലീപ് കുറ്റക്കാരനല്ലെന്ന കാര്യം വൈകാതെ തന്നെ കോടതിക്ക് ബോധ്യപ്പെടുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

ദിലീപിന്റെ കേസിൽ കാര്യങ്ങൾ വിപരീതമായിരുന്നു. അന്വേഷിച്ചു തെളിവുകൾ കിട്ടിയ ശേഷമാണ് അറസ്റ്റും ജയിലിടലും എല്ലാം തന്നെ. എന്നാൽ ദിലീപിനെ സംബന്ധിച്ചെടുത്തോളം ഇത്രയും നാൾ ജാമ്യം പോലും നിഷേധക്കപ്പെട്ടു ജയിലിൽ തന്നെ കഴിയാനായിരുന്നു വിധി. ദിലീപിനെ ജയിലിൽ അടച്ചു പിന്നീട് കേസ് അന്വേഷിക്കുക എന്ന രീതിയായിരുന്നു പോലീസ് ഇവിടെ പിൻപറ്റിയിരുന്നത്. ഈ രീതി നീതീകരിക്കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം താൻ ജയിലിൽ ദിലീപിനെ സന്ദർശിച്ച വാർത്ത മാധ്യമങ്ങൾക്കും മറ്റും ചോർത്തികൊടുത്തത് ആരാണെന്ന് ഗണേഷ് കുമാർ ചോദിക്കുകയുണ്ടായി. പെരുമ്പാവൂരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇത് ചോർത്തിയത് എന്നും അദ്ദേഹം പറയുകയുണ്ടായി. ഒരു എംഎൽഎ എന്ന നിലക്കല്ല, പകരം ഒരു മനുഷ്യൻ എന്ന നിലക്കാണ് ദിലീപിനെ താൻ ജയിലിൽ സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News