Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് ആലുവ സബ്ജയിലിന് പുറത്ത് ആരാധകർ കാത്തിരിക്കുകയായിരുന്നു. അവർക്കിടയിലേക്കായിരുന്നു കറുത്ത കണ്ണടയും വച്ച് നടനും മിമിക്രി താരവുമായ ധർമജൻ എത്തിയത്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെ ചോദ്യം ചെയ്യപ്പെട്ട ആളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി.ദിലീപുമായി ധർമ്മജന് അടുത്ത ബന്ധമാണ് ഉള്ളത്. ധര്‍മജനെ സിനിമയില്‍ അവസരങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് ദിലീപ് ആയിരുന്നു എന്നും വാർത്തകളുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ധര്‍മജന്‍ ജയിലിന് മുന്നില്‍ എത്തിയത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ ‘എന്റെ ചേട്ടനാണ്… സന്തോഷമുണ്ട്….എനിക്കൊന്ന് കണ്ടാല്‍ മാത്രം മതി’ ഇത്രയും പറഞ്ഞ് ധര്‍മ്മജന്‍ പൊട്ടിക്കരയുകയായിരുന്നു.
ദിലീപിൻറെ സുഹൃത്തും സംവിധായകനും ആയ നാദിര്‍ഷയുടെ സഹോദരനും ജയിലിന് മുന്നില്‍ ദിലീപിനെ കാണാന്‍ ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. നാദിര്‍ഷയുടെ രണ്ടാംചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പ്രധാന വേഷമാണ് ധര്‍മ്മജന്‍ ചെയ്‍തത്. ദിലീപിൻറെ നേതൃത്വത്തില്‍ കാനഡയിലും അമേരിക്കയിലും നടത്തിയ സ്റ്റേജ് ഷോകളിലും ധർമജൻ പങ്കെടുത്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴോ, തെളിവെടുപ്പിന് ഹാജരാക്കിയപ്പോഴോ ഇല്ലാത്തത്രെ ആളുകളായിരുന്നു ഇന്നലെ ജയിലിന് പുറത്ത് കാത്ത് നിന്നിരുന്നത്. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.
Leave a Reply