Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 9:47 am

Menu

Published on October 4, 2017 at 12:25 pm

റീമയ്ക്ക് മാത്രം ഒരു കേസുമില്ല.. ഇതെന്ത് നീതി.. ഉന്നതന്റെ ഭാര്യയായതു കൊണ്ടാണോ..?

fans-complains-against-reema-kallingal

ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ അജു വര്‍ഗീസ്, സലിം കുമാര്‍, സജി നന്ത്യാട്ട്, ദിലീപ് എന്നിവര്‍ക്കെതിരെ പൊലീസിനു കേസെടുക്കാം. എന്നാല്‍, നടിയുടെ പേര് പറഞ്ഞ റിമ കല്ലിങ്കലിനു മാത്രം ഇതൊന്നും ബാധകമല്ലേ..? റീമ കല്ലിങ്കലിനെതിരെ പൊലീസ് ഇതുവരെ യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല. ഇതില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആരാധകർ.

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ റിമയ്ക്കെതിരെ കേസെടുക്കണമെന്നാണ് പലരുടെയും ആവശ്യം. ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ താരത്തെ കാണാന്‍ ആലുവ ജയിലിന് മുന്നിലെത്തിയ ആരാധകരിൽ പലരും ഇക്കാര്യം പറയുകയും ചെയ്തു. റിമ കല്ലിങ്കല്ലിനെതിരെ മാത്രം ഇതുവരെ പൊലീസ് യാതൊരു കേസും എടുക്കുന്നില്ലെന്നും ആലുവ പൊലീസിന് ഈ കാര്യം സൂചിപ്പിച്ച് രജിസ്റ്റേര്‍ഡ് ആയി പോസ്റ്റ് വരെ അയച്ചിട്ടും ഇതുവരെയും യാതോരു പ്രതികരണവും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഉന്നതന്റെ ഭാര്യയായതുകൊണ്ടാണോ കേസെടുക്കാത്തതെന്ന് ഇവര്‍ ചോദിക്കുകയും ചെയ്യുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞതിനെതിരെ തുടർന്ന് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസനെതിരെ വരെ കേന്ദ്ര വനിത കമ്മിഷന്‍ രംഗത്തു വന്നിരുന്നു. ആക്രമണത്തിനിരയായ നടി സ്വന്തം പേരുവച്ചു ഇറക്കിയ വാര്‍ത്താക്കുറിപ്പ് അതേപോലെ തന്നെ തന്റെ ഫെയ്സ്ബുക്ക് പേജില്‍ റിമ കല്ലിങ്ങൽ ഷെയർ ചെയ്തിരുന്നു. നടിയുടെ പേര് ഉണ്ടെന്ന കാര്യം മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു റിമ പിന്നീടത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News