Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനം കവർന്ന താരജോഡികൾ പ്രഭാസും അനുഷ്ക ഷെട്ടിയും വിവാഹിതരാകാൻ പോകുന്നതായി റിപ്പോർട്ട്. ഒന്നിലധികം സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചാല്‍ പിന്നെ ആ താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ വരുന്നത് പതിവാണ്. എന്നാൽ ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയ്ക്ക് ശേഷമാണ് പ്രഭാസും അനുഷ്‌കയും ഗോസിപ്പുകളില്‍പ്പെട്ടത്. നിരവധി വിവാഹാലോചനകള്‍ വന്നിട്ടും പ്രഭാസ് അതിലൊന്നും താത്പര്യം കാണിച്ചില്ല. ബാഹുബലി കഴിയട്ടെ, എന്നിട്ട് മതി വിവാഹം എന്നായിരുന്നുവത്രെ പ്രഭാസിന്റെ നിലപാട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇവർ ആ വാർത്ത നിഷേധിക്കുകയും ചെയ്തു.
അനുഷ്കയുടെ പേര് ചേർത്തുള്ള ഗോസിപ്പുകളിൽ തനിക്ക് ഏറെ വിഷമമുണ്ടെന്ന് പറഞ്ഞ് അന്ന് പ്രഭാസ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അധികം വൈകാതെ 37 കാരനായ പ്രഭാസും 35 കാരിയായ അനുഷ്‌കയും വിവാഹിതരാകുമെന്ന വാർത്തയാണ്. ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ വിവാഹനിശ്ചയം ഉണ്ടാകുമെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. മിര്‍ച്ചി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി അനുഷ്‌കയും പ്രഭാസും ഒന്നിച്ചഭിനയിച്ചത്. വിവാഹത്തിനോടനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ഇന്ത്യ ഡോട്ട് കോം എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Leave a Reply