Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: സ്വന്തമായ അഭിനയശൈലിക്കു വേണ്ടിയാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും ഒന്നിലേറെ റോളില്‍ അഭിനയിക്കുന്ന ‘സോളോ’യില്‍ കമലഹാസനെയും എന്റെ വാപ്പച്ചിയെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍.
സിനിമ നല്ലതാണെങ്കില്‍ ജനം കാണുമെന്നും സാമ്പത്തിക വിജയമുണ്ടാകുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കാലത്തും ഇപ്പോഴും നല്ല സിനിമയെ വിജയിപ്പിക്കുന്നവരാണു മലയാളികളെന്നും ദുല്‍ഖര്‍ പറഞ്ഞു. മലയാളി പ്രേക്ഷകരുടെ അഭിരുചിയില്‍ മാറ്റം വന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
വിജയത്തിനു പ്രത്യേക ചേരുവകളുണ്ടെന്നു പറയാനാവില്ലെന്നും മികച്ച സിനിമകള്‍ കണ്ടു രൂപപ്പെട്ടതാണു മലയാളിയുടെ അഭിരുചിയെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. സോളോയില്‍ ശേഖര്‍ എന്ന വിക്കുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണു കൂടുതല്‍ ബുദ്ധിമുട്ടിയതെന്നും ദുല്‍ഖര്‍ പറഞ്ഞു. അഭിനയം കഴിഞ്ഞിട്ടും വിക്ക് തുടര്‍ന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ റിലീസിനു മുന്‍പു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും ദുല്‍ഖര്‍.
Leave a Reply