Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: പ്രഥമവനിതയെ ചൊല്ലി തർക്കം.അമേരിക്കയുടെ പ്രസിഡന്റായ ഡൊണാള്‍ ട്രംപിന്റെ മുന്‍ഭാര്യയും ഇപ്പോഴത്തെ ഭാര്യയും തമ്മില്‍ പ്രഥമ വനിതയുടെ സ്ഥാനത്തെ ചൊല്ലി പൊരിഞ്ഞ തര്‍ക്കം. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ ട്രംപിന്റെ ആദ്യ ഭാര്യ ഇവാന താനാണ് യു.എസിന്റെ പ്രഥമവനിത എന്ന് പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇവാനയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ട്രംപ് മാര്‍ലാ മേപ്പിള്‍സിനെ വിവാഹം ചെയ്തിരുന്നു. ആ ബന്ധവും പിരിഞ്ഞതിനു ശേഷം ഏറ്റവും ഒടുവിലാണ് മെലാനിയയെ വിവാഹം കഴിച്ചത്.
ട്രംപിന്റെ ആദ്യ ഭാര്യ ഞാനാണ്, അതുകൊണ്ട് പ്രഥമവനിതയും ഞാന്‍ തന്നെയാണ് എന്നതാണ് ഇവരുടെ വാദം. വൈറ്റ്ഹൗസിലേക്ക് കയറിച്ചെല്ലാന്‍ എന്തുകൊണ്ടും തനിക്ക് അര്‍ഹയുണ്ടെന്നും എന്നാല്‍ അതിന് എനിക്ക് യാതൊരു താല്പര്യവുമില്ല എന്നും ഇവർ പറയുകയുണ്ടായി. ട്രംപിനെ വിളിക്കാനുള്ള ഫോൺ നമ്പർ എന്റെ കൈയിലുണ്ട്. പക്ഷെ ഞാന്‍ വിളിക്കാറില്ല. അവള്‍ക്ക് അസൂയ തോന്നിയാല്‍ കുറ്റം പറയാനാവുമോ – ഇതായിരുന്നു ഇവാനയുടെ പരാമര്‍ശം.അതേസമയം, ഇവാനയുടെ അവകാശവാദത്തെ മെലാനിയ തള്ളുകയും ചെയ്തു. എന്നാൽ ഈ പുസ്തകം കൂടുതൽ വിലക്കപ്പെടാനും ശ്രദ്ധ നേടാനും വേണ്ടി നടത്തുന്ന പ്രസ്താവനകളാണിതെന്ന് മെലാനിയയുടെ മറുപടി.
Leave a Reply