Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം’വില്ലനി’ലെ ഗാനം പുറത്തിറങ്ങി.മോഹന്‍ലാലും മഞ്ജു വാര്യരും തമ്മിലുള്ള,കുടുംബ പാശ്ചത്തലമുള്ള ഗാനരംഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബികെ ഹരിനാരായണൻ രചന നിർവഹിച്ച “കണ്ടിട്ടും കണ്ടിട്ടും”എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കെ.ജെ.യേശുദാസാണ്. ശ്രീകാന്ത്, രാഖി ഖന്ന,വിശാല്‍, ഹന്‍സിക എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.
റെഡിന്റെ വെപ്പണ്‍ സിരീസിലുള്ള ‘ഹെലിയം 8കെ’ ക്യാമറയിലാണ് ഈ സിനിമ പൂര്‍ണമായും ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും പൂര്‍ണമായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന ഒരു സിനിമ ഉണ്ടാകുന്നത്.മഞ്ജു വാര്യരുടെയും മോഹന്‍ലാലിന്റെയും കുടുംബ ജീവിതവും പ്രണയവുമാണ് ഈ ഗാനരംഗത്തിലുള്ളത്. ചിത്രത്തില്‍ പോലീസ് ഓഫീസറായ മാത്യൂ മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിൻറെ ഭാര്യയായിട്ടാണ് മഞ്ജു വാര്യര്‍ ചിത്രത്തിലെത്തുന്നത്.ഒരേ സമയം മലയാളത്തിലും ഹിന്ദി, തമിഴ് എന്നിങ്ങനെ പല ഭാഷകളിലായി ഈ ചിത്രം റിലീസ് ചെയ്യും. ഈ മാസം 27ന് ചിത്രം തിയേറ്ററുകളിലെത്തും.
Leave a Reply