Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:58 am

Menu

Published on October 16, 2017 at 11:20 am

സരിത എസ് നായരെയും മീഡിയയെയും പൊളിച്ചടുക്കിക്കൊണ്ടുള്ള സഹോദരിമാരുടെ വീഡിയോ വൈറൽ….!

girls-against-saritha-s-nair-video-gone-viral

സരിത എസ് നായരെയും മീഡിയകളെയും പൊളിച്ചടുക്കിക്കൊണ്ടുള്ള സഹോദരിമാരുടെ വീഡിയോ വൈറലാകുന്നു. മിഷൻ 140 കേരള എന്ന പേജിൽ നിന്നാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ സംസാരിക്കുന്ന പെൺകുട്ടികളുടെ പ്രധാന ലക്ഷ്യം കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയ സരിത എസ് നായരാണ്. പിണറായി വിജയാ നിങ്ങളുടെ കള്ള കേസുകൊണ്ടൊന്നും ഉമ്മൻ ചാണ്ടിയെ വീഴ്ത്താം എന്ന് ഓർക്കണ്ട എന്നൊരു മുന്നറിയിപ്പും വീഡിയോയുടെ കാപ്ഷനായി ഉണ്ട്.. ഈ സരിത നായർ വന്നിട്ട് പീഡനം പീഡനം എന്ന് കുറേ പറയുന്നുണ്ടല്ലോ. ഈ പീഡനം എന്ന് പറഞ്ഞാൽ അത്ര നല്ല സുഖമുള്ള ഏർപ്പാടൊന്നും അല്ല ചേച്ചീ. ചേച്ചിയോടാണ് പറയുന്നത്. എന്താണിത്. ഒരിക്കൽ പീഡിപ്പിച്ചു. ഒരു പീഡനമല്ല, രണ്ട് പീഡനമല്ല, മൂന്ന് പീഡനമല്ല ലിസ്റ്റ് ഇങ്ങനെ വരികയാണ്… ഇങ്ങനെയാണ് ഈ വീഡിയോ ആരംഭിക്കുന്നത് തന്നെ.



ഇവർക്കെന്താ പതിനാറ് വയസ്സ് തികഞ്ഞില്ലേ. അതോ ഇവർക്ക് പീഡനം എന്താണെന്ന് അറിയില്ലേ. പേപ്പറ് കണക്കിന് എഴുതി കൊണ്ടുവന്നിട്ടുണ്ടല്ലോ. അപ്പോ അവർക്ക് പീഡനം എന്താണെന്ന് മനസിലായില്ലേ. പ്രായമായ ഉമ്മൻ ചാണ്ടി സാറ് ചെയ്തത് പീഡനം. ആരോഗ്യവും തന്റേടവുമുള്ള ഗണേഷ് കുമാർ ചെയ്തത് പീഡനമല്ല. കരുതിക്കൂട്ടി വല്യ വല്യ ആളുകളെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. മാധ്യമങ്ങൾ ഇതൊക്കെ ആഘോഷമായി കൊണ്ടുനടക്കുകയാണെന്നും വീഡിയോയിൽ പറയുന്നു. സരിതയുടെ സാരിയെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമെല്ലാം വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. മേയ്ക്കപ്പില്ലാത്ത സരിതയെ കണ്ടാൽ പേടിച്ചുപോകുമെന്നും ഇവർ വീഡിയോയിൽ പറയുന്നു.കുറേ ആളുകളെ പറ്റിച്ച് നടക്കുന്ന ഒരു സ്ത്രീ എന്നാണ് സരിതയെ ഈ വീഡിയോയിൽ ഇവർ പരാമർശിച്ചിട്ടുള്ളത്. സരിത നായരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ഈ വീഡിയോ.

ലക്ഷക്കണക്കിന് ആളുകളാണ് രണ്ടു ദിവസം കൊണ്ട് ഈ വീഡിയോ കണ്ടിട്ടുള്ളത്. ഏഴായിരത്തിലധികം കമൻറുകളും മുപ്പത്തയ്യായിരത്തിൽപ്പരം ലൈക്കുകളും അമ്പതിനായിരത്തോളം ഷെയറുകളും ഈ വീഡിയോക്ക് ഇതിനോടകം തന്നെ ലഭിച്ച് കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News